വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചുമര്‍ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂര്‍: വീട് പൊളിച്ചുനീക്കുന്നതിനിടയില്‍ മണ്‍ചുമര്‍ ഇടിഞ്ഞുവീണ് എട്ടുവയസുകാരി മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലാണ് സംഭവം. പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമയാണ് മരിച്ചത്.
അപകടത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിന്‍സ മെഹറിന്‍ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുമര്‍ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. കുപ്പം എം.എം.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ജസ ഫാത്തിമയുടെ കബറടക്കം ശനിയാഴ്ച 12.30-ന് തിരുവട്ടൂര്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
April 15, 2023 6:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്