മുത്തശ്ശിയുടെ അടുത്തേക്ക് പോകുന്നതിനിടെ നായയെ കണ്ട് പേടിച്ച് കനാലിൽ വീണ 8 വയസ്സുകാരൻ മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ശക്തമായ അടിയൊഴുക്കുണ്ടായിരുന്ന കല്ലടക്കനാലിലേക്കാണ് കുട്ടി വീണത്
കൊല്ലം: കനാലിന്റെ നടപ്പാലത്തിൽ നിൽക്കവെ നായയെ കണ്ടു ഭയന്ന എട്ടുവയസ്സുകാരൻ മരിച്ചു. ഇരണൂർ നിരപ്പുവിള അനീഷ് ഭവനിൽ അനീഷിന്റെയും ശാരിയുടെയും മകൻ യാദവ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീടിന് സമീപം കനാൽക്കരയിൽ നിൽക്കുന്ന മുത്തശ്ശിയുടെ അരികിലേക്ക് കയറുന്നതിനാണ് യാദവ് താൽക്കാലിക നടപ്പാലത്തിലേക്ക് കയറിയത്. എന്നാൽ, പെട്ടെന്ന് നായയെ കണ്ടു പേടിച്ചതോടെ കാൽവഴുതി കനാലിലേക്ക് വീഴുകയായിരുന്നു.
ശക്തമായ അടിയൊഴുക്കുണ്ടായിരുന്ന കല്ലടക്കനാലിലേക്കാണ് കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെ 130 മീറ്റർ അകലെയുള്ള നിരപ്പുവിള ഭാഗത്തു നിന്നുമാണ് കുട്ടയെ കണ്ടെത്തിയത്. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഴിഞ്ഞം സെന്റ് ജോൺസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു യാദവ്. സദാനന്ദപുരത്ത് ഡ്രൈവറാണ് അനീഷ്. അമ്മ ബിന്ദു കൊട്ടാരക്കര കാർ ഷോറൂമിൽ ജീവനക്കാരിയാണ്. അനുജത്തി കൃഷ്ണ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
February 10, 2025 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തശ്ശിയുടെ അടുത്തേക്ക് പോകുന്നതിനിടെ നായയെ കണ്ട് പേടിച്ച് കനാലിൽ വീണ 8 വയസ്സുകാരൻ മരിച്ചു