ഇലന്തൂരിലെ നരബലി കേസ്; ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി
- Published by:Naseeba TC
- news18-malayalam
Last Updated:
കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നുമാണ് ലൈല ജാമ്യ ഹർജിയിൽ വാദിച്ചിരുന്നത്
കൊച്ചി: ഇലന്തൂരിലെ നരബലി കേസിലെ പ്രതി ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയാണ് ലൈല. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നുമാണ് ലൈല ജാമ്യ ഹർജിയിൽ വാദിച്ചിരുന്നത്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് നരബലിക്കേസിലെ ഒന്നാം പ്രതി. തിരുമ്മുചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ഐശ്വര്യമുണ്ടാകാൻ 2 സ്ത്രീകളെ അതിദാരുണമായി നരബലി ചെയ്ത കേരളത്തെ ഞെട്ടിച്ച കേസായിരുന്നു ഇലന്തൂരിലേത്. റോസ്‌ലിൻ, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 സെപ്റ്റംബര്‍ 26 മുതല്‍ ലോട്ടറി വിൽപനക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ലെന്ന കൊച്ചി പൊലീസിന് കിട്ടിയ ഒരു പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് നരബലിക്കേസിന്റെ ചുരുളഴിച്ചത്. ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്.
advertisement
കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jan 22, 2024 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇലന്തൂരിലെ നരബലി കേസ്; ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി







