രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നൽകി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്കാറുണ്ടെന്നും എല്‍ദോസ് കുന്നപ്പള്ളി ന്യൂസ് 18 നോട് പ്രതികരിച്ചു.
കൊച്ചി: അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. .ആയിരം രൂപയാണ് എം.എല്‍.എ സംഭാവന ചെയ്തത്.
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്കാറുണ്ടെന്നും എല്‍ദോസ് കുന്നപ്പള്ളി ന്യൂസ് 18 നോട് പ്രതികരിച്ചു.
മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഭാവനയ്ക്കായി ഓഫീസില്‍ എത്താറുണ്ട്. പാര്‍ട്ടിയോ ജാതിയോ മതമോ നോക്കിയല്ല ഇവരെയൊക്കെ സഹായിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
advertisement
നേരത്തെ ആലപ്പുഴയില്‍ ജില്ലാ കോൺഗ്രസ് നേതാവ് അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സംഭാവന നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2021 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നൽകി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ