തൃശ്ശൂർ: കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ഒഴുക്കിൽപെട്ട ആന തുരുത്തിൽ കുടുങ്ങി. മൂന്ന് കിലോമീറ്റർ ഒഴുകി എത്തിയാണ് ആന തുരുത്തിൽ എത്തിയത്. ഒഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പിള്ളപ്പാറ മേഖലയിലാണ് ആന തുരുത്തിൽ കുടുങ്ങിയത്.
ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് മാറിത്താമസിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുരിങ്ങൂർ ഡിവൈൻ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.
കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു#NewsAlert #KeralaRains #News18Kerala pic.twitter.com/1Lo17PhiFg
— News18 Kerala (@News18Kerala) August 2, 2022
മഴക്കെടുതിയിൽ ഇന്ന് നാലു പേരാണ് സംസ്ഥാനത്ത് മരിച്ചത്. കണ്ണൂർ പേരാവൂർ കണിച്ചാറിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ തസ്ലിൻ, രാജേഷ് എന്നിവരാണ് മരിച്ചത്. കോട്ടയം കൂട്ടിക്കലിൽ ഇന്നലെ കാണാതായ റിയാസിന്റെ മൃതദേഹം കണ്ടെത്തി. വൈക്കത്ത് വേമ്പനാട്ടുകായലിൽ അജ്ഞാത മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്തു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .മറ്റു നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Also Read- കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു
പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ മണപ്പുറം മുങ്ങി. കാലടിയിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുകയാണ്. കോടനാട് റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ മഴ ശക്തമാണ്. ബത്തേരിയിൽ ദേശീയ പാത 766 തകരപ്പാടിയിൽ വെളളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.നെല്ലിയാമ്പതി ചെറുനെല്ലിയിലും ഇരുമ്പുപാലത്തിന് സമീപവും മണ്ണിടിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.