Rains LIVE ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു മരണം; മഴക്കെടുതി മരണം ആകെ 13

ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്തു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ മഴ തുടരുകയാണ്

  • News18 Malayalam
  • | August 02, 2022, 21:36 IST
    facebookTwitterLinkedin
    LAST UPDATED 11 DAYS AGO

    AUTO-REFRESH

    HIGHLIGHTS

    19:2 (IST)

    ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സുരക്ഷിതത്വത്തില്‍ ഒട്ടും വീഴ്ച വരുത്താതെയും ആറന്മുള വള്ളസദ്യ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ പറഞ്ഞു.  പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അപകടം വരാത്ത രീതിയില്‍ തീരത്തോട് അടുപ്പിച്ച് പള്ളിയോടങ്ങള്‍ ബോട്ടില്‍ കെട്ടിവലിച്ച് അമ്പലക്കടവില്‍ സുരക്ഷിതമായി എത്തണം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതും പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്ത് ആറന്മുള വള്ളസദ്യ ആചാരപരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 

    18:22 (IST)

    കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഓഗസ്റ്റ് 4 വ്യാഴാഴ്ച  എറണാകുളം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

    18:19 (IST)

    തൃശ്ശൂർ ജില്ലയിലെ ചേറ്റുവയിൽ അപകടത്തിൽ പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹെലികോപ്റ്റർ നിന്നും കണ്ട ചെയ്ത മൃതദേഹം  കോസ്റ്റൽ പോലീസ് തിരച്ചിലിൽ  കിട്ടാത്തതിനാൽ ICG ഹെലികോപ്റ്റർ വീണ്ടും തിരച്ചിൽ തുടങ്ങി.

    18:16 (IST)

    തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

    18:12 (IST)

    178 ദുരിതാശ്വാസ ക്യാംപുകൾ; 5168 പേരെ മാറ്റിപ്പാർപ്പിച്ചു

    മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാമ്പുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാമ്പുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാമ്പുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാമ്പുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു. 

    ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാമ്പുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാമ്പുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാമ്പുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാമ്പുകളിലായി 429 പേരെയും വയനാട് 13 ക്യാമ്പുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാമ്പുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാമ്പിൽ  45 പേരെയും മാറ്റിപ്പാർപ്പിച്ചു..

    17:59 (IST)

    ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 04 വ്യാഴാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു.

    17:57 (IST)

    ആലപ്പുഴ:  ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച (ഓഗസറ്റ് 4) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.

    17:47 (IST)

    കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച(ഓഗസ്റ്റ് 4) അവധി
    തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു.

    16:49 (IST)

    മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

    16:42 (IST)

    കോട്ടയം മണർകാട് പാടത്തു കുളിക്കാൻ ഇറങ്ങിയ പ്ലസ്  വൺവിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.  മാലം പണ്ടാരത്തികുന്നേൽ അമൽ മാത്യുവാണ് മരിച്ചത്.സുഹൃത്തുക്കൾക്ക് ഒപ്പം മേത്താപറമ്പ് പടി പാടത്ത് ഇറങ്ങിയ അമലിന്റെ മൃതദേഹം  അടുത്തുള്ള റബർ തോട്ടത്തിലെ വെള്ളക്കെട്ടിൽ നിന്നാണ് കണ്ടെത്തിയത്

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ മരണം 13. ഇന്ന് ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു മരണം.സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിലേക്ക് 2291 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ കണിച്ചാർ വില്ലേജിൽ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നുമ തസ്മിൻ (3), രാജേഷ് (45), ചന്ദ്രൻ (5‌5) എന്നിവരാണ് ഇന്ന് മരിച്ചത്. കോട്ടയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട റിയാസിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതായ പൗലോസിന്റെയും മുളന്തുരുത്തിയിൽ കാണാതായ അനീഷിന്റെയും മൃതദേഹം കണ്ടെത്തി.  പത്തനംതിട്ട ജില്ലയിൽ 4 പേരും തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്

    തത്സമയ വിവരങ്ങൾ .....