തൃശ്ശൂർ: മുടിക്കോട് ദേശീയപാതയിൽ ഇടഞ്ഞ ആനയുടെ കൊമ്പൊടിഞ്ഞു. ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെയാണ് കൊമ്പൊടിഞ്ഞത്. ശ്രീകൃഷ്ണപുരം വിജയൻ എന്ന ആനയാണ് ഇടഞ്ഞത്. ദേശീയ പാതയ്ക്കു സമീപം നിലയുറപ്പിച്ചിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന വാഴത്തോട്ടത്തിൽ കയറിയ ആന വാഴകളും നശിപ്പിച്ചു. എലിഫന്റ് സ്ക്വാഡെത്തിയാണ് ആനയെ തളച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elephant, Elephant attack