കോട്ടയം കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയവരെ മര്‍ദിക്കുമെന്ന് വനം വകുപ്പ് റെയ്ഞ്ച് ഓഫീസറുടെ ഭീഷണി. പ്രതിഷേധക്കാരില്‍ ചിലരെ നോട്ടമിട്ടിട്ടുണ്ടെന്നും കൈയില്‍ കിട്ടിയില്‍ തല്ലുമെന്നും പറഞ്ഞ് ഭീഷണി മുഴക്കുന്ന എരുമേലി റെയ്ഞ്ച് ഓഫീസര്‍ ജയന്‍റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ ചാനല്‍ വ്ലോഗറോട് സംസാരിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.
‘നല്ലതും ചീത്തയും ചെയ്യുന്ന ആള്‍ക്കാരുണ്ട്. നമ്മുടെ കേസിലെ പ്രതികളായിട്ട് ജയിലില്‍ കിടന്നവന്മാരൊക്കെ ആ കൂട്ടത്തിലുണ്ട്. അവരെ സ്കെച്ച് ചെയ്ത് വെച്ചിട്ടുണ്ട് അനിയാ, അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും നല്ല ഒന്നാന്തരം അടികൊടുക്കുകയും ചെയ്യും. റെക്കോര്‍ഡ് ചെയ്താലും കുഴപ്പമില്ല, അത് തര്‍ക്കമില്ലാത്ത കാര്യമാണ്’ – റേഞ്ച് ഓഫീസര്‍ പറഞ്ഞു.
കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാർ മറക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ജോസ് പുളിക്കൽ
പ്രതിഷേധക്കാരെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് വ്ലോഗര്‍ പറഞ്ഞപ്പോള്‍ താന്‍ ഇക്കാര്യം പറഞ്ഞത് റെയ്ഞ്ച് ഓഫീസറായിട്ടല്ലെന്ന് റെയ്ഞ്ച് ഓഫീസര്‍ പ്രതികരിച്ചു. ശബ്ദരേഖ പുറത്തുവന്നതോടെ നാട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്ന ആശങ്ക പ്രതിഷേധക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
കണമലയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.
വനം മന്ത്രിയെ മയക്കുവെടി വെയ്ക്കണമെന്നും മന്ത്രിക്ക് സ്ഥലകാലബോധം ഇല്ലാതായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്. വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department, Wild Buffalo