ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): വിൽപനയുടെ മേഖലയിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് ഇന്ന് വിജയം സുനിശ്ചിതമാണ്. നിങ്ങളുടെ അറിവ് എതിരാളികളെ ആകർഷിക്കും. തിരക്കേറിയ ദിവസമാണെങ്കിലും നിങ്ങൾക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. സഹപ്രവർത്തകരും ബന്ധുക്കളും നിങ്ങളെ വളരെയധികം ബഹുമാനിക്കും. വസ്തുവകകൾ വാങ്ങുന്നതും ആസ്തികൾ വിൽക്കുന്നതും മാറ്റിവെക്കുന്നതാണ് നല്ലത്. റെസ്റ്റോറന്റുകൾ, കൗൺസിലിംഗ് പുസ്തകങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോഹങ്ങൾ, ക്രിയേറ്റീവ് ക്ലാസുകൾ, സ്പോർട്സ് അക്കാദമികൾ എന്നിവയുടെ ബിസിനസ്സ് ഉയർന്ന ലാഭം നേടും. ഭാഗ്യ നിറം: ഓറഞ്ച്, നീല. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): എല്ലാവരോടും വളരെ വഴക്കത്തോടെയും സ്വീകാര്യതയോടെയും പെരുമാറുന്നത് ഒഴിവാക്കുക, കാരണം നിങ്ങളുടെ മൃദു സ്വഭാവം നിങ്ങളെ വേദനിപ്പിക്കും. നിങ്ങൾക്ക് ധാരാളം ബാധ്യതകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടതില്ല. നിയമപരമായ പ്രതിബദ്ധതകൾ സുഗമമായി നടക്കും. മറ്റുള്ളവർ നിങ്ങൾക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ച് പെരുമാറിയേക്കും. കയറ്റുമതി ഇറക്കുമതി ബിസിനസും രാഷ്ട്രീയക്കാരും പുതിയ നേട്ടങ്ങളിലെത്തും. വിദ്യാർത്ഥികൾ, നിർമ്മാതാക്കൾ, റീട്ടെയിലർമാർ, ബ്രോക്കർമാർ, കായികതാരങ്ങൾ എന്നിവർ പ്രകടനം മെച്ചപ്പെടുത്തണം. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): സർഗ്ഗാത്മകതയും ഭാവനയുടെ ശൈലിയും എഴുത്തുകാർക്കും സംഗീതജ്ഞർക്കും ഗുണകരമായി മാറും. ജോലിസ്ഥലത്ത് അവസരങ്ങളുടെ രൂപത്തിൽ ഒരു പുതിയ തുടക്കം ലഭിക്കും. നിങ്ങളുടെ പ്രവൃത്തികളും സംസാരവും ആളുകളിൽ മതിപ്പുണ്ടാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും സമീപഭാവിയിൽ അനുകൂലമായി മാറും, എന്നാൽ സാമ്പത്തിക പദ്ധതികൾ മറ്റുള്ളവരുമായി പങ്കിടുന്നത് നല്ലതല്ല. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാൻ മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: വീട്ടിലെ വനിതാ സഹായിക്ക് കുങ്കുമം ദാനം നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിന് നിങ്ങൾ ആരോഗ്യം ശ്രദ്ധിക്കുകയും ധ്യാനിക്കുകയും ചെയ്യണം. പണം ആവശ്യത്തിന് ലഭിക്കുമെങ്കിലും നിരവധി ബാധ്യതകൾ നേരിടേണ്ടിവരും. രാഷ്ട്രീയത്തിലും വിനോദ വ്യവസായത്തിലും ഉള്ളവർക്ക് യാത്ര ചെയ്യാൻ നല്ല ദിവസമാണ്. കൺസ്ട്രക്ഷൻ ബിസിനസ്സിലും മെഡിക്കൽ ഫീൽഡിലും വേഗത്തിലുള്ള മാറ്റത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾ ധ്യാനിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും. ഇന്ന് നോൺ വെജ് ഭക്ഷണവും മദ്യവും കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് പച്ചയോ ചുവപ്പോ നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾക്ക് ഏകാന്തത കുറയുകയും ആളുകളുമായി കൂടുതൽ ഇടപെടാനും സാധിക്കും. പങ്കാളിയുമായോ അടുത്ത സുഹൃത്തുമായോ വൈകാരിക മുഹൂർത്തങ്ങൾക്ക് സാധ്യത. വായ്പകൾ പോലുള്ള ബാധ്യതകൾ ഏറ്റെടുക്കരുത്. ദിവസത്തിന്റെ രണ്ടാം പകുതിയിൽ ഭാഗ്യമുണ്ടാവും. വിൽപനയിലുള്ളവർക്കും പ്രത്യേകിച്ച് കായികരംഗത്തുള്ളവർക്കും ദിവസം അനുകൂലമാണ്. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറിയും പഴങ്ങളും ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് ജോലിസ്ഥലത്ത് മുതിർന്നവരുടെയും സഹപ്രവർത്തകരുടെയും കാര്യത്തിൽ ജാഗ്രത പാലിക്കുക. പങ്കാളിക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ദിവസം. വിദ്യാർത്ഥികളും രാഷ്ട്രീയക്കാരും പുതിയ അവസരങ്ങൾ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുക. വ്യക്തിബന്ധങ്ങളിൽ നിങ്ങൾക്ക് അരക്ഷിതാവസ്ഥയും അസ്വസ്ഥതയും അനുഭവപ്പെടും. പുതിയ ഫാക്ടറി സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താൻ സാധിക്കും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് വെളുത്ത നിറത്തിലുള്ള മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പൊതു വ്യക്തികൾ, രാഷ്ട്രീയക്കാർ, സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ എഞ്ചിനീയർമാർ, ബിൽഡർമാർ, ജ്യോതിഷികൾ, മേക്കപ്പ് ആർട്ടിസ്റ്റ്, സ്‌പോർട്‌സ്‌മാൻ എന്നിവർക്ക് മികച്ച നേട്ടമുള്ള ദിവസം. നിയമ വ്യവഹാരങ്ങളിൽ വിജയിക്കും. പങ്കാളികളുമായുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ വേർപിരിയുന്നതിന് വരെ സാഹചര്യം ഉണ്ടായേക്കും. കായികതാരങ്ങൾക്ക് അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്കും നടന്മാർക്കും പൊതുയോഗങ്ങളിൽ പങ്കെടുക്കാനുണ്ടാവും. പണമിടപാടുകാരും ബാങ്കുകാരും ഇന്ന് ജാഗ്രത പാലിക്കണം. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ഓടോ ചെമ്പോ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ജീവിതത്തിൽ ഉയർച്ച വേണമെങ്കിൽ മറ്റുള്ളവരെ സഹായിക്കുക. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയുന്നതിനാൽ നേട്ടങ്ങൾ ഉണ്ടാവും. ജീവിതം തിരക്കേറിയതും സങ്കീർണ്ണവുമാണെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ അത് താൽക്കാലികം മാത്രമാണെന്ന് മനസ്സിലാക്കുക. ഡോക്ടർമാർക്കും ധനകാര്യ പ്രവർത്തകർക്കും വിജയകരമായി മുന്നോട്ട് പോവാനാവും. നിങ്ങളുടെ പ്രണയവികാരങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റാൻ പറ്റിയ ദിവസം. ഭാഗ്യ നിറം – ആകാശനീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകന് തണ്ണിമത്തൻ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): അഭിനയം, മാധ്യമം, ആങ്കറിംഗ് സെയിൽസ്, മാർക്കറ്റിംഗ് എന്നിവയിൽ ഇടപെടുന്ന ആളുകൾക്ക് ദിവസം മുഴുവൻ അഭിനന്ദനങ്ങളും ആദരവും ലഭിക്കും. സ്റ്റോക്ക് മാർക്കറ്റിൽ ഇടപെടുന്നവർ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും. ദയവായി ഇന്ന് നിങ്ങളുടെ കണ്ണുകളെ പരിപാലിക്കുക. പരമാവധി യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഓൺലൈനായി ജോലി ചെയ്യാൻ ശ്രമിക്കുക. ഭാഗ്യ നിറം – ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക.