HBD Gopi Sundar| 'ഒരായിരം പിറന്നാൾ ആശംസകൾ'; ഗോപി സുന്ദറിന് ആശംസയുമായി അമൃത സുരേഷ്
- Published by:Rajesh V
- news18-malayalam
Last Updated:
ഗോപി സുന്ദറിന് പിറന്നാൾ ആശംസ നേർന്നുള്ള അമൃത സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറലായിരിക്കുകയാണ്
ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കുന്നതാണ് ഗോപി സുന്ദറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റെന്നാണ് വലിയൊരു വിഭാഗം നെറ്റിസൺസും അഭിപ്രായപ്പെടുന്നത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ അമൃത. എന്നാല്‍ പ്രണയത്തിലാണ് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. (Photo - amruthasuresh/ Instagram)
advertisement
ഇപ്പോൾ, ഗോപി സുന്ദറിന് പിറന്നാൾ ആശംസ നേർന്നുള്ള അമൃത സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറലായിരിക്കുകയാണ്. 'ഒരായിരം പിറന്നാൾ ആശംസകൾ ❤️ Mine ❤️' എന്നാണ് അമൃത ഇൻസ്റ്റയിൽ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ചിലർ അമൃതയ്ക്കൊപ്പം ചേര്‍ന്ന് ഗോപി സുന്ദറിന് പിറന്നാളാശംസകൾ നേർന്നപ്പോൾ മറ്റു ചിലർ ട്രോളുകളുമായാണ് എത്തിയത്. ഒരു അഭിമുഖത്തിലെ ബാലയുടെ ഡയലോഗുകളും ഒട്ടേറെ പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ഗോപി സുന്ദറിന്റെ സെൽഫിയാണ് രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ''പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'' - എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.
advertisement
പോസ്റ്റിന് പിന്നാലെ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തിലെ ചരിത്രങ്ങള്‍ ചികയുന്ന തിരക്കിലാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു സംഗീത സംവിധായകന്‍. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച. ഫേസ്ബുക്കില്‍ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈല്‍ നെയിമില്‍ പ്രിയ ഗോപി സുന്ദര്‍ എന്ന് തന്നെയാണ് ഉള്ളത്. 2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്.
advertisement









