advertisement

തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടികൂടി

Last Updated:

ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്

News18
News18
തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
പരിശോധന നടത്തിയ ചില മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്. ഇപ്പോൾ ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടികൂടി
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement