വാടകക്കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഇനി ഉടമകളും പ്രതി;എക്സൈസ്

Last Updated:

വാടകക്കെട്ടിടത്തിൽ താമസിക്കുന്നവർ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിച്ചത്

News18
News18
മലപ്പുറം: സംസ്ഥാനത്ത് നിന്നും ലഹരി ഉപയോ​ഗം ഒഴിവാക്കാൻ പുതിയ നീക്കവുമായി എക്സൈസ്. വാടകക്കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഇനി മുതൽ ഉടമകളും പ്രതികളാകുമെന്ന് എക്സൈസ് അറിയിച്ചു. വാടകക്കെട്ടിടങ്ങളിലെ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി.
വാടക നൽകുന്ന വ്യക്തികളുടെയും ഇടപാടുകളുടെയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. വാടകക്കെട്ടിടത്തിൽ താമസിക്കുന്നവർ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് കമ്മീഷണർ ആർ. മനോജ് അറിയിച്ചു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാടകക്കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഇനി ഉടമകളും പ്രതി;എക്സൈസ്
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement