തിരുവനന്തപുരം: ബിജെപിക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നത് മുട്ടില്‍ വനം കൊള്ളക്കേസില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. മുട്ടില്‍ വനം കൊള്ളക്കേസില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ ഓരോരുത്തരായി വിളിച്ചു വരുത്തി തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്കി പാര്‍ട്ടിയുടെ സല്പേര് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
സര്‍ക്കരിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ബിജെപി നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടകരയില്‍ നടന്നത് കവര്‍ച്ച കേസാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജപിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also Read-മത്സ്യബന്ധനബോട്ടില്‍ ഉദ്യോഗസ്ഥരുടെ അകമ്പടി വേണ്ട; ലക്ഷദ്വീപില്‍ രണ്ട് വിവാദ ഉത്തരവുകള്‍ പിന്വലിച്ചുസുരേന്ദ്രനെ ലക്ഷ്യം വെച്ചുകൊണ്ട് കുടുംബാഗങ്ങളെ കേസില്‍പ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസയമം മഞ്ചേശ്വരത്തെ കേസില്‍ അഴിമതിയാണെങ്കില്‍ എന്തുകൊണ്ടാണ് സുന്ദരയുടെ പേരില്‍ കേസെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ തകര്‍ക്കുക എന്നത് സിപിഎമ്മിന്റെ നയമായി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന്റെ നിയമവിരുദ്ധ നടപടിക്കതിരെ ഡിജിപിയില്‍ പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമക്കി.
അതേസമയം പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. കൊടകര കവര്‍ച്ചാ കേസുമായി ബന്ധിപ്പിച്ച്, ബിജെപിയെ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദീകരിച്ചാണ് നിവേദനം നല്‍കിയിരിക്കുന്നത്.
Also Read-സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ധനമന്ത്രിബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, ജില്ല അധ്യക്ഷന്‍ വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് രാജ്ഭവനിലെത്തി നിവേദനം നല്‍കിയത്.
അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പര്‍വമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണ കേസില്‍ ബിജെപിയെ ഒരുതത്തിലും ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇടപ്പെട്ടൂവെന്ന് ആരോപിച്ച് കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസില്‍ കുടുക്കിയിരിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്മ വേണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്ന് എം ടി രമേശ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.