നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ധനമന്ത്രി

  സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ധനമന്ത്രി

  സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ട്‌കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

  kn balagopal

  kn balagopal

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധ രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ട്‌കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

   അതേസമയം 5,000 കോടി ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണെന്ന് ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

   Also Read-പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു; ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

   ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കുന്നത് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്ന് ധനമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ നികുതിയടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്ന്് മന്ത്രി അറിയിച്ചു. അതേസമയം 37,000 കോടി റവന്യൂ വര്‍ധനയുണ്ടാകുമെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ബാങ്കുകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

   Also Read-മാംഗോ ഫോണ്‍ ഉദ്ഘാടനം; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയണം; മുഖ്യമന്ത്രി

   അതേസമയം ആദിവാസി കുട്ടികള്‍ക്ക് പ്രഥാമ പരിഗണന നല്‍കികൊണ്ട് മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യേഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സെക്രട്ടറിതല സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

   Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

   കോവിഡ് വ്യാപനം ഏത് ഘട്ടംവരെയെന്ന് പറയാനാകില്ല. അതിനാല്‍ പാഠപുസ്തകം പോലെ തന്നെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂട. എന്നാല്‍ ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നങ്ങള്‍ എല്ലാ ജില്ലയിലും ഉണ്ട്. അങ്ങനെയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
   Published by:Jayesh Krishnan
   First published:
   )}