advertisement

മത്സ്യബന്ധനബോട്ടില്‍ ഉദ്യോഗസ്ഥരുടെ അകമ്പടി വേണ്ട; ലക്ഷദ്വീപില്‍ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു

Last Updated:

സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം ബോട്ടുകളില്‍ പോകണമെന്ന ഉത്തരവ് ഈ മാസം രണ്ടിനാണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയത്

ലക്ഷദ്വീപ്
ലക്ഷദ്വീപ്
കൊച്ചി: മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിന് പോകണമെന്ന് വിവാദ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചു . ദ്വീപിലെ സുരക്ഷ വര്‍ധിപ്പിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മറ്റൊരുത്തവു കൂടിയും പിന്‍വലിച്ചിട്ടുണ്ട്. വിവാദ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം ബോട്ടുകളില്‍ പോകണമെന്ന ഉത്തരവ് ഈ മാസം രണ്ടിനാണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയത്. സുരക്ഷയുടെ ഭാഗമായി ആയിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് ഉത്തരവാദപ്പെട്ടവര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ലക്ഷദ്വീപിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പരസ്യമായിത്തന്നെ ഉത്തരവിനെ തള്ളിപ്പറയുകയും പുനപരിശോധിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിലവില്‍ സുരക്ഷ അധികമുള്ള ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടി ഇതിന് നിയോഗിക്കുന്നത് വലിയ അസ്വസ്ഥതകള്‍ക്കും ആശങ്കകള്‍ക്കും കാരണമാക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു .ഇതാദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്ത് വരുന്നതും. ദ്വീപുകളില്‍ സുരക്ഷാ വര്‍ധിപ്പിച്ച മെയ് 28 ലെ മറ്റൊരു ഉത്തരവ് കൂടി പിന്‍വലിച്ചിട്ടുണ്ട് .ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദ്വീപില്‍ സുരക്ഷ ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ച് വാര്‍ഫുകളിലും ബോട്ടുകളിലും ദ്വീപില്‍ പൊതുവെയും സുരക്ഷ ഇരട്ടിയാക്കായിരുന്നു. ഈ ഉത്തരവും പിന്‍വലിച്ചതില്‍പ്പെടുന്നു.
advertisement
എന്നാല്‍ എന്തു കാരണം കൊണ്ടാണ് ഉത്തരവുകള്‍ പിന്‍വലിക്കുന്നതെന്ന് വ്യക്തമാക്കിയട്ടില്ല. വിവാദ ഉത്തരവുകള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വീപിലെ ബി ജെ പി നേതാക്കള്‍ക്ക് ഉറപ്പു നല്കിയിരുന്നു.
ദ്വീപ് ഭരണകൂടത്തിന്റെ ഭരണപരിഷഅകാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് സുരക്ഷയെ മുന്‍നിര്‍ത്തി 24 മണിക്കൂറും കരയും കടലും പരിശോധിക്കാനുള്ള രണ്ട് ഉത്തരവുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയത്. ഇതില്‍ ജൂണ്‍ രണ്ടിനിറക്കിയ ഉത്തരവായിരുന്നു വലിയ വിവാദത്തിന് വഴിവെച്ചത്.
advertisement
ദ്വീപിലെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിലെല്ലാം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കൊണ്ടുപോകണമെന്നായിരുന്നു പ്രധാന തീരുമാനം. തൊഴിലാളികകളും നീക്കം നീരികീക്ഷിച്ച് സര്‍ക്കാറിന് അപ്പപ്പോള്‍ വിവരം കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ ബോട്ടുടമകള്‍ രംഗത്ത് വന്നു. 10 മണിക്കൂര്‍ കടലില്‍ ജോലിചെയ്യുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാരും ശക്തമായ പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെയാണ് കൊവിഡ് പ്രോട്ടോകോള്‍ മാനിക്കാന്‍ ഉത്തരവുകള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ച് വിവദാ സര്‍ക്കുലറുകള്‍ രണ്ടും പിന്‍വലിച്ചത്.
advertisement
ആദ്യ സര്‍ക്കുലറില്‍ ബോട്ട് ജെട്ടി, പൊതുയിടങ്ങളടക്കം സിസിടിവി അടക്കം ഉപയോഗിച്ച് കര്‍ശനമായി നിരീക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം.പ്രതിഷേധം ശക്തമായതോടെയാണ് ഭരണകൂടത്തിന് ഉത്തരവ് പിന്‍വലിക്കണ്ടിവന്നതെന്നാണ് സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സ്യബന്ധനബോട്ടില്‍ ഉദ്യോഗസ്ഥരുടെ അകമ്പടി വേണ്ട; ലക്ഷദ്വീപില്‍ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement