തൃശ്ശൂർ: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മങ്കരയിലെ 'വീടില്ലാത്ത പെൺകുട്ടി' നീതു ജോൺസന്റെ പേരിലെ വ്യാജ കത്തുമായി ബന്ധപ്പെട്ട അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. വീടില്ലെന്നും രാഷ്ട്രീയം കളിച്ച് വീടില്ലാതാക്കരുതെന്നും പ്ലസ്ടു വിദ്യാര്‍ത്ഥിനി എം എല്‍ എ യ്ക്ക് കത്ത് എഴുതി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
Also Read- 'നീതു എവിടെ?' മണിക്കൂറുകൾ കാത്തിരുന്നിട്ടും വരാത്ത നീതുവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടി അനിൽ അക്കര
ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദത്തിനിടെയാണ് വീടില്ലാത്ത വിദ്യാര്‍ഥിനിയുടെ പേരിൽ കത്ത് പ്രചരിച്ചത്. ഇതിനെതിരെ വടക്കാഞ്ചേരി എംഎൽഎയായ അനിൽ അക്കര പരസ്യമായി രംഗത്ത് വന്നിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ അനിൽ അക്കര പല ശ്രമങ്ങളും നടത്തി. തുടർന്ന് പെൺകുട്ടിയെ കാണാൻ വടക്കാഞ്ചേരി- മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എം എല്‍ എ കുത്തിയിരുന്നു. പെൺകുട്ടി നേരിട്ട് വന്നാൽ ഭാര്യയ്ക്ക് കുടുംബസ്വത്തിൽ കിട്ടിയ സ്ഥലത്തിൽ അഞ്ച് സെന്റ് നൽകുമെന്നും അനിൽ അക്കര പ്രഖ്യാപിച്ചു. എന്നാൽ നീതു ജോൺസൺ എത്തിയില്ല. ഇതിനെ തുടർന്നാണ് അനിൽ അക്കര എം എൽ എ പൊലീസിൽ പരാതി നൽകിയത്.
ലൈഫ് മിഷന്‍ ഫ്ളാറ്റ് വിവാദമായപ്പോള്‍ സി പി എം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരവേലയുടെ ഭാഗമാണിതെന്നാണ് അനിൽ അക്കര എംഎല്‍എയുടെ ആരോപണം. ആഗസ്റ്റ് 23 നാണ് നീതു ജോണ്‍സന്റെ പേരില്‍ ആദ്യം പ്രചാരണം നടന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ വീണ്ടും പ്രചരണം പൊടിതട്ടിയെടുക്കുകയായിരുന്നുവെന്നാണ് എംഎൽഎ ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil akkara, LIFE Mission, Life mission CBI, Ramya Haridas