'അനിൽ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് പറയാനാകില്ലല്ലോ'; പരിഹാസവുമായി DYFI സംസ്ഥാന സെക്രട്ടറി എ.എ റഹീം
Last Updated:
കഴിഞ്ഞദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നീതു ജോൺസൺ എന്ന കുട്ടിയുടെ പേരിലുള്ള കത്ത് വൈറലായത്. ലൈഫ് മിഷൻ പദ്ധതിയിൽ തനിക്കും കുടുംബത്തിനും ഒരു വീട് ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎൽഎ തകർക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
തൃശൂർ: മങ്കര സ്വദേശിനി നീതു ജോൺസൺ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പ്രചരിച്ച സംഭവത്തിൽ അനിൽ അക്കര എം എൽ എയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സതീശൻ കഞ്ഞിക്കുഴിമാരുടെ സംഘടനയല്ലേ ഇതെന്നും നീതു എന്നു പറഞ്ഞ് കത്തയച്ചത് അനിൽ അക്കര തന്നെയാണോയെന്ന് നമുക്ക് അറിയാൻ കഴിയില്ലല്ലോയെന്നും എ.എ റഹീം പറഞ്ഞു.
നീതു എന്നൊരു ക്യാരക്ടർ യഥാർത്ഥത്തിൽ ഉണ്ടോയെന്നും അവർ കത്തയച്ചോയെന്നും അറിയില്ല. അവർ ആരാണെന്നും അറിയില്ല. ഇനി സതീശൻ കഞ്ഞിക്കുഴി തന്നെ സ്വന്തമായി കത്തെഴുതി ചെയ്തതാണോയെന്ന് ആർക്കറിയാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. അവർ അതൊക്കെ ചെയ്യുമെന്നും സ്വന്തമായി വീടിന് തീവച്ചിട്ട് വാർത്താപ്രാധാന്യം കണ്ടെത്തിയ നേതാവ് ചെറിയ ആളൊന്നുമല്ല കെപിസിസി നേതാവാണെന്നും എ.എ റഹീം പറഞ്ഞു.
You may also like:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല [NEWS]മദ്യം തേൻ കലർത്തി കഴിച്ചു; ഇടുക്കിയിൽ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS] സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി [NEWS]
കോൺഗ്രസിന്റെ സംസ്കാരം സതീശൻ കഞ്ഞിക്കുഴിയുടെ സംസ്കാരം ആണെന്നും ഒരുപക്ഷേ അദ്ദേഹം തന്നെ എഴുതിയ കത്തായിരിക്കും അതെന്നും ഇത് പറയാൻ പറ്റില്ലെന്നും റഹീം പറഞ്ഞു. സ്വന്തമായി തലമുടി മുറിച്ച് വാർത്തയുണ്ടാക്കിയ വനിതാനേതാക്കളുള്ള സംഘടനയല്ലേ ഇതെന്നും വാഹനവും വീടും കത്തിച്ചിട്ട് മാർക്സിസ്റ്റുകാർ അക്രമിച്ചു എന്നുപറഞ്ഞ മുൻ എംഎൽഎ ശെൽവരാജന്റെ നാടല്ലേ ഇതെന്നും അദ്ദേഹം ചോദിച്ചു.
advertisement
കഴിഞ്ഞദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നീതു ജോൺസൺ എന്ന കുട്ടിയുടെ പേരിലുള്ള കത്ത് വൈറലായത്. ലൈഫ് മിഷൻ പദ്ധതിയിൽ തനിക്കും കുടുംബത്തിനും ഒരു വീട് ലഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎൽഎ തകർക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. സോഷ്യൽ മീഡിയയിലും കത്ത് വൈറലായിരുന്നു. നീതു ജോൺസണെ കണ്ടെത്താൻ ശ്രമം നടന്നെങ്കിലും കണ്ടെത്തിയില്ല.
ഇതിനെ തുടർന്ന് ഇന്ന് രാവിലെ ഒമ്പതുമണിമുതൽ അനിൽ അക്കര എംഎൽഎയും രമ്യ ഹരിദാസ് എംപിയും ഉൾപ്പെടെയുള്ള നേതാക്കൾ റോഡരികിൽ നീതുവിനെ കാത്തിരുന്നു. പക്ഷേ, കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് നീതുവിനെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് അനിൽ അക്കര എംഎൽഎ. വടക്കാഞ്ചേരി പൊലീസിലാണ് എം എൽ എ പരാതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 29, 2020 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനിൽ അക്കര തന്നെയാണോ നീതു എന്ന് പറഞ്ഞ് കത്തയച്ചതെന്ന് പറയാനാകില്ലല്ലോ'; പരിഹാസവുമായി DYFI സംസ്ഥാന സെക്രട്ടറി എ.എ റഹീം








