കോഴിക്കോട്: ‘ഉപ്പയും ഉമ്മയും മടങ്ങിയെത്തുമ്പോൾ അവളില്ലല്ലോ’; മെഡിക്കൽ കോളജ് മോർച്ചറിയുടെ വരാന്തയിൽ രണ്ടു വയസ്സുകാരി ഷഹറബത്തിന്റെ മൃതദേഹവും കാത്തിരിക്കുമ്പോൾ ബന്ധുക്കൾ വിതുമ്പലടക്കാൻ പാടുപെട്ടു. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ചതിനെ തുടർന്ന് ട്രെയിനില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലുണ്ടി പഞ്ചായത്ത് ഓഫിസിനു സമീപം ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും ജസീലയുടെയും മകൾ ഷഹറബത്ത് മരിച്ചത്.
അമ്മ ജസീല കൊടുവള്ളി മർക്കസ് സെഹ്റ പാർക്കിൽ ഒരു മാസത്തെ അധ്യാപക പരിശീലനത്തിനും പിതാവ് ഷുഹൈബ് സഖാഫി ഉംറ നിർവഹിക്കാനും പോയതോടെ ഷഹറബത്തിനും സഹോദരി അയിഷ ഹന്നയ്ക്കും ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരൻ ഇഫ്തിക്കറിന്റെ കുടുംബവുമായിരുന്നു കൂട്ട്. ജസീലയുടെ മട്ടന്നൂരിലുള്ള വീട്ടിൽ കുറച്ചുനാൾ ഷഹറബത്ത് ഒപ്പം നിർത്താനായി കൂട്ടിക്കൊണ്ടുപോകാനാണ് ജസീലയുടെ സഹോദരി റഹ്മത്തും അയൽവാസിയുമായ റാസിഖും ഞായറാഴ്ച ചാലിയത്ത് എത്തിയത്.
ഞായറാഴ്ച രാത്രിയായിരുന്നു നാടിനു നടുക്കിയ സംഭവം. രാത്രി ഒമ്പതരയോടെ ‘ഡി കോച്ചിൽ’ എത്തി പെട്രോൾ സ്പ്രേ ചെയ്ത് തീയിടുകയായിരുന്നു. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയതായിരുന്നു റഹ്‌മത്തും ഷഹ്റാമത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikode, Train fire