ഇന്റർഫേസ് /വാർത്ത /Kerala / 'നോമ്പ് തുറക്കാൻ പോയതായിരുന്നു അവർ; അക്രമി തീവെച്ച ട്രെയിനിൽ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു

'നോമ്പ് തുറക്കാൻ പോയതായിരുന്നു അവർ; അക്രമി തീവെച്ച ട്രെയിനിൽ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു

'കുട്ടിയുടെ അച്ഛൻറെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. മരണവിവരം അറിഞ്ഞത് ആശുപത്രിയിലെത്തിയ ശേഷം'.

'കുട്ടിയുടെ അച്ഛൻറെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. മരണവിവരം അറിഞ്ഞത് ആശുപത്രിയിലെത്തിയ ശേഷം'.

'കുട്ടിയുടെ അച്ഛൻറെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. മരണവിവരം അറിഞ്ഞത് ആശുപത്രിയിലെത്തിയ ശേഷം'.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

കോഴിക്കോട്: നോമ്പ് തുറക്കാനയാണ് മട്ടന്നൂർ സ്വദേശികളായ റഹ്മത്തും രണ്ടരവയസുകാരി സഹ്റയും കോഴിക്കേട്ടേക്ക് പോയതെന്ന വിശദീകരണവുമായി അക്രമി തീവെച്ച ട്രെയിനിൽ നിന്ന് വീണു മരിച്ച റഹ്മത്തിന്റെ ബന്ധു നാസർ. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വരുമ്പോഴായിരുന്നു സംഭവം.

‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ അച്ഛൻറെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’ എന്നാണ് ബന്ധുവായ നാസർ പറയുന്നത്.

Also read-ഓടുന്ന ട്രെയിനിൽ തീ ആളിപ്പടർന്നു; കോച്ചില്‍ കൂട്ടക്കരച്ചില്‍; പരിഭ്രാന്തരായ യാത്രക്കാർ ചങ്ങല വലിച്ചു

ഇന്നലെ രാത്രിയായിരുന്നു നാടിനു നടുക്കിയ സംഭവം. രാത്രി ഒമ്പതരയോടെ ‘ഡി കോച്ചിൽ’ എത്തി പെട്രോൾ സ്പ്രേ ചെയ്ത് തീയിടുകയായിരുന്നു. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയതായിരുന്നു റഹ്‌മത്തും ഷഹ്റാമത്തും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kozhikode, Train fire