മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

Last Updated:

ആശുപത്രിയിൽ എത്തിച്ച് 2 ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ മുറിവിൽ സ്റ്റിച്ച് ഇട്ടതെന്ന് കുട്ടിയുടെ കുടുംബം

News18
News18
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി മലപ്പുറത്ത് വാകിസിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം. മെഡിക്കൽ കോളേജിലെത്തി രണ്ട് ദിവസം കഴിഞ്ഞതിന് ശേഷമാണ് തലയിൽ സ്റ്റിച്ചിട്ടതെന്ന് മരിച്ച സിയയുടെ പിതാവ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ‍ കഴിഞ്ഞെത്തിയാൽ മതിയെന്നാണ് പറഞ്ഞ് വീട്ടിലേക്ക് അയച്ചെന്ന് കുട്ടിയുടെ പിതാവ് ഫാരിസ് ആരോപിച്ചു.
ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് 48 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആഴത്തിലുള്ള മുറിവിന് സ്റ്റിച്ചിട്ടതെന്നും കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചു.
മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി ഫാരിസിന്റെ മകൾ സിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അഞ്ചരവയസ്സുകാരി മരിച്ചത്. മാർച്ച് 29നായിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുണ്ടായിരുന്നു. മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് കടിയേറ്റത്. അന്നേ ദിവസം 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൻ നിന്നാണ് ഐഡിആർബി വാക്സിനെടുത്തത്. തലക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement