തൃശൂർ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; എട്ടുമാസത്തിനിടെ രണ്ടാം തവണ
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നു മുതൽ അഞ്ചു ശതമാനം വരെയാണ് വർധന
പാലക്കാട്: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾപ്ലാസയിൽ ഇന്നു മുതൽ പുതിയ നിരക്ക് നൽകണം. അഞ്ചു ശതമാനമാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്. കാറിൽ യാത്രചെയ്യുമ്പോൾ വടക്കഞ്ചേരി-മണ്ണുത്തി പാതയിൽ 28 കിലോമീറ്ററിന് ഒരുദിശയിലേക്ക് 105 രൂപ നൽകേണ്ടിവരും. 53 കിലോമീറ്റർ ദൂരപിരിധിയുള്ള വാളയാർ ടോൾപ്ലാസയിൽ ഇത് 75-ഉം 68 കിലോമീറ്റർ ദൂരപരിധിവരുന്ന പാലിയേക്കര ടോൾപ്ലാസയിൽ 100 രൂപയുമാണ് നിരക്ക്.
പന്നിയങ്കര പരിധിയിൽ ദൂരം കുറവാണെങ്കിലും കുതിരാൻ തുരങ്കങ്ങളാണ് ഉയർന്ന ടോൾനിരക്കിന് കാരണമായത്. പന്നിയങ്കരയിൽ ടോൾപിരിവ് ആരംഭിച്ച് എട്ടുമാസത്തിനിടെ രണ്ടാംതവണയാണ് നിരക്കുകൂട്ടുന്നത്. വിവിധ വാഹനവിഭാഗങ്ങളിലായി മൂന്നുമുതൽ അഞ്ചുവരെ ശതമാനമാണ് വർധന. പ്രദേശവാസികൾക്കുള്ള താത്കാലിക സൗജന്യയാത്ര തുടരും. സൗജന്യയാത്ര ഒഴിവാക്കുമ്പോൾ പ്രദേശവാസികൾ 315 രൂപ നൽകി മാസപ്പാസെടുക്കണം.
advertisement
വഴുക്കുംപാറയിൽ ഒന്നരക്കിലോമീറ്റർ മേൽപ്പാലം നിർമിച്ച് കുതിരാൻ തുരങ്കങ്ങളുമായി ആറുവരിപ്പാത ബന്ധിപ്പിക്കൽ പൂർത്തിയായതോടെയാണ് ടോൾനിരക്ക് വർധിപ്പിച്ചത്. ഇനി എല്ലാവർഷവും ആനുപാതിക വർധനയുണ്ടാകും. ആറുവരിപ്പാതയിൽ ഇനിയും ജോലി പൂർത്തിയാകാനിരിക്കെ ടോൾനിരക്ക് വർധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 9:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; എട്ടുമാസത്തിനിടെ രണ്ടാം തവണ