കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ സ്വദേശി വട്ടുകളം വീട്ടില്‍ ബിനു (49) മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
November 12, 2023 1:41 PM IST