ഇന്റർഫേസ് /വാർത്ത /Kerala / ഹെെസ്കൂൾ അധ്യാപന പരിചയം മാത്രമുളള ഒരാൾ പിന്നിലാക്കിയ അധ്യാപകന്റെ യോഗ്യത ഇതാ: സംവിധായകൻ സക്കറിയ

ഹെെസ്കൂൾ അധ്യാപന പരിചയം മാത്രമുളള ഒരാൾ പിന്നിലാക്കിയ അധ്യാപകന്റെ യോഗ്യത ഇതാ: സംവിധായകൻ സക്കറിയ

News18

News18

സംവരണത്തിനും പാർട്ടിക്കും മതത്തിനും അപ്പുറം ഇത് മെറിറ്റിന്റെ കൂടി പ്രശ്നമാണെന്നും സക്കറിയ

  • Share this:

തിരുവനന്തപുരം: സി.പി.എം നേതാവും മുൻ എം.പിയുമായി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ  കാലടി സർവകലാശാലയിൽ അധ്യാപികയായി നിയമിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകൻ സക്കറിയ. റാങ്ക് പട്ടികയിൽ നിന്നും യോഗ്യതയുള്ള ഡോ. വി.ഹിക്മത്തുല്ലയെ  ഒഴിവാക്കിയതിനെതിരെയാണ് സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈസ്‌കൂൾ അധ്യാപന പരിചയം മാത്രമുള്ള നിനിത, ഭർത്താവ് മുൻ എം പിയാണ് എന്ന പേരിൽ മാത്രമാണ് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയത്. സംവരണത്തിനും പാർട്ടിക്കും മതത്തിനും അപ്പുറം ഇത് മെറിറ്റിന്റെ കൂടി പ്രശ്നമാണെന്നും സക്കറിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതളളപ്പെട്ട ഡോ. വി. ഹിക്മത്തുളളയുടെ വിദ്യാഭ്യാസ യോഗ്യതകളും അധികയോഗ്യതകളും ഫേസ്ബുക്ക് പോസ്റ്റിൽ നിരത്തിയ സക്കറിയ സബ്ജക്ട് എക്സ്‌പേർട്സ് ഒന്നാം റാങ്ക് നൽകിയ ഹിക്മത്തുളളയ്ക്ക് നീതി നിഷേധിക്കരുതെന്നും മറ്റൊരു പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകളിലെ അഭിനേതാവ് കൂടിയാണ് ഹിക്മത്തുളള.

Also Read 'വേറൊരു തൊഴിലിന് പോകാൻ കഴിയാത്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്; എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം ശുദ്ധ അസംബന്ധം': ഡി.വൈ.എഫ്‌.ഐ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ഡോ.വി.ഹിക്മത്തുല്ല

കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ

മലയാളനാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി നേടി.

ഗവ: കോളേജ്, യൂണിവേഴ്സിറ്റി തലത്തിൽ ആറു വർഷത്തെ അധ്യാപനം അടക്കം 15 ലധികം വർഷത്തെ കോളേജ് അധ്യാപന പരിചയം.

പുരസ്കാരങ്ങൾ:

1.അങ്കണം- ടി.വി. കൊച്ചുബാവ കവിതാ പുരസ്കാരം,

2.ബാങ്ക് വർക്കേഴ്സ് ഫോറം കവിതാ പുരസ്കാരം

3. ഭരത് പി.ജെ.ആന്റണി നാടക നിരൂപണ പുരസ്കാരം,

4.നാടക മേഖലയിലുള്ള മികച്ച പ്രബന്ധത്തിന് All kerala oriental Conference endowment.

കൃതികൾ:

1. പനിച്ച ജലാശയങ്ങൾ ( കവിതാ സമാഹാരം)

2. അറ്റ് ദ സ്റ്റേജ് (നാടകസമാഹാരം )

3. നാടക പുസ്തകം (കുട്ടികളുടെ നാടകങ്ങൾ)

4. ഇസ്ലാമോഫോബിയ: പ്രതിവിചാരങ്ങൾ

5. മാപ്പിളസാഹിത്യവും മലയാളഭാവനയും

ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിലും ഗവേഷണ ജേർണലുകളിലും നാടകം, മാപ്പിളസാഹിത്യം, ബഹുജൻ രാഷ്ട്രീയം എന്നിവയെപ്പറ്റി എഴുതുന്നു.

സുഡാനി ഫ്രം നൈജീരിയ (സിനിമ),

ഹലാൽ ലവ് സ്റ്റോറി (സിനിമ),

വരട്ടുചൊറി (Docu - Fction),

A Documentary about disappearance (Docu -fiction),

water bottle (Short film)

എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്

ഇദ്ദേഹത്തെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്കൂൾ അദ്ധ്യാപന പരിചയം മാത്രമുള്ള ഒരാൾ ഭർത്താവ് മുൻ MP MB Rajesh ആണ് എന്ന പേരിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുന്നത്1f910

സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്റെ കൂടെ പ്രശ്നമാണ്...

First published:

Tags: Controversy, Kalady sanskrit university, Mb rajesh