തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 36 വാര്‍ഡുകള്‍ ഒഴിച്ച് 23,576 വാര്‍ഡുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്നത് 75,632 പേർ. 56 പാർട്ടികളാണ് മത്സരിക്കുന്നത്.
കേരളത്തിൽ ആകെ ത്രിതല തദ്ദേശ സ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകളാണുള്ളത്.
941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളുണ്ട്. ഇത്തവണ 1,375 വാര്‍ഡുകള്‍ കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,267 വാര്‍ഡുകള്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 346 ഡിവിഷനുകള്‍. 86 മുനിസിപ്പാലിറ്റികളിലായി 3205 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളുമുണ്ട്.
ഇതിൽ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 36 വാര്‍ഡുകള്‍ ഒഴിച്ച് 23,576 വാര്‍ഡുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ്.
ഇത്തവണ പാർട്ടി ചിഹ്നത്തിൽ കൂടുതൽ പേർ മത്സരിക്കുന്നത് ബി.ജെ.പിയിൽ നിന്നാണ്. 19,262 പേരാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇതിൽ ചില ഘടക കക്ഷികളുടെ സ്ഥാനാർത്ഥികളും ഉണ്ട്.കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ 17,497 പേരും സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ 14,802പേരും ജനവിധി തേടുന്നു.
advertisement
68,397 പേർ മുന്നണി സ്ഥാനാർത്ഥികളാണ്. മുന്നണികളിൽ 12 പാർട്ടികൾ ഉള്ള എൽ ഡിഎഫും 11 പാർട്ടികൾ ഉള്ള യുഡിഎഫും 23,576 വാർഡുകളിൽ മത്സരിക്കുമ്പോൾ അര ഡസനിലേറെ പാർട്ടികളുള്ള എൻ ഡി എക്ക് ആകെ 21,065 സ്ഥാനാർത്ഥികളാണ്. അവർക്ക് 2511 വാർഡുകളിൽ സ്ഥാനാർഥികളില്ല.
മുന്നണികളിലെ രണ്ടാമന്മാരായ മുസ്ളിംലീഗിന്റെ ഏണി ചിഹ്നത്തിൽ 3,639 പേരും സി.പി.ഐയുടെ അരിവാളും നെൽക്കതിരിൽ 2,958 പേരും മത്സരിക്കുന്നു.സ്വതന്ത്രർ- 6,155, മറ്റുപാർട്ടി സ്ഥാനാർത്ഥികൾ-1260.
വിവിധ മുന്നണി സ്ഥാനാർത്ഥികൾ (പാർട്ടി തിരിച്ച്)
advertisement
എൽ.ഡി.എഫ്
സി.പി.എം-14,802
സി.പി.ഐ-2,958
കേരളകോൺഗ്രസ് (എം)-949
ജനതാ ദൾ (എസ്)-143
എൻ.സി.പി-138
കോൺഗ്രസ് (എസ്)-30
ഐ.എൻ.എൽ-86
കേരള കോൺഗ്രസ് (ബി)- 64
രാഷ്ട്രീയ ജനതാദൾ-262
ജനാധിപത്യ കേരള കോൺഗ്രസ്-43
കേരളകോൺഗ്രസ് സ്‌കറിയ-28
കെ.ആർ.എസ്.പി -4
സ്വതന്ത്രർ-4,069
ആകെ..........................23576
യു.ഡി.എഫ്
കോൺഗ്രസ്-17,497
മുസ്ളീം ലീഗ്-3,639
കേരളകോൺഗ്രസ്-684
ആർ.എസ്.പി-226
കേരള കോൺഗ്രസ് ജേക്കബ്-74
സി.എം.പി-79
ആർ.എം.പി-59
കെ.ഡി.പി-24
എൽ.ജെ.പി-11
ഫോർവേഡ് ബ്ളോക്ക്-8
ജെ.ഡി.യു-3
സ്വതന്ത്രർ-1272
ആകെ...............................23576
എൻ.ഡി.എ
ബി.ജെ.പി-19,262
ബി.ഡി.ജെ.എസ്-227
ശിവസേന-10
മറ്റുള്ളവർ-750
സ്വതന്ത്രർ-816
ആകെ...............................21065
മറ്റുപാർട്ടികൾ
എസ്.ഡി.പി.ഐ-1493
advertisement
വെൽഫയർ പാർട്ടി-218
പി.ഡി.പി-102
ആംആദ്മി പാർട്ടി-380
ട്വന്റിട്വന്റി പാർട്ടി-717
ബി.എസ്.പി-112
മറ്റ് പാർട്ടികൾ-194
സ്വതന്ത്രർ- 6,155
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 27, 2025 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശത്തിലെ 23,576 വാര്‍ഡുകളിലേക്ക് 75,632 സ്ഥാനാർത്ഥികൾ: ചിഹ്നത്തിൽ മുന്നിൽ ബിജെപി


