കൊച്ചി ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം; ജീവനക്കാര്‍ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തിറങ്ങി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കെട്ടിടത്തിലെ എസി യൂണിറ്റികളും ഗ്ലാസുകളും തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതിൽ പൊട്ടിത്തെറിച്ച് ഒരു അഗ്നിരക്ഷാ സേനാംഗത്തിനു പരിക്കേറ്റു.
കൊച്ചി: കാക്കനാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇൻഫോപാർക്ക് എന്ന ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം. പൊലീസ് സ്‌റ്റേഷന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ജിയോ ഇന്‍ഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കെട്ടിടമാണിത്.
വൈകിട്ട് ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏതാനും ജീവനക്കാർ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തിറങ്ങിയതായെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ എസി യൂണിറ്റികളും ഗ്ലാസുകളും തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ഗ്ലാസ് വാതിൽ പൊട്ടിത്തെറിച്ച് ഒരു അഗ്നിരക്ഷാ സേനാംഗത്തിനു പരിക്കേറ്റു.
advertisement
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാം ശനിയാഴ്ച ആയതിനാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ കുറവായിരുന്നു. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു കണ്ടെത്താനായി കെട്ടിടത്തിലെ തീയണച്ച ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 13, 2023 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി ഐടി സ്ഥാപനത്തിൽ വൻ തീപിടിത്തം; ജീവനക്കാര്‍ ഗ്ലാസ് വാതിലുകൾ തകർത്ത് പുറത്തിറങ്ങി