കോഴിക്കോട്: മുത്തലാഖ് നിയമത്തിൽ കേരളത്തിൽ ആദ്യ അറസ്റ്റ്. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് ഇ കെ. ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. മുക്കം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒന്നിന് ഉസാം യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തലാഖ് ചൊല്ലി എന്നാണ് പരാതിയിൽ പറയുന്നത്.
2011ലാണ് ഇരുവരും വിവാഹിതരായത്. 2017ലാണ് യുവതിയും ഇയാളും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. ഉസാം പന്തീരാങ്കിവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അവർക്കൊപ്പം ജീവിക്കുന്നതിനാണ് മുക്കം സ്വദേശിനെ മുത്തലാഖ് ചൊല്ലിയതെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തെ കുറിച്ച് മുക്കം പൊലീസിനും വടകര റൂറൽ എസ്പിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ ഇവർ കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ ഉസാമും അയാളുടെ അമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നതായും പരാതിയിൽ ഉണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.