COVID 19| ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി

Last Updated:

ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ കഴിയുകയില്ല. ഇതരസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പൂര്‍ണമായി ആശ്വാസം ലഭിക്കുകയുളളൂ. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഇതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
സംശയം ഉളളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉളളവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കി. എങ്കിലും കോണ്‍ടാക്‌ട് ട്രേസിങ്ങില്‍ ഒരു കണ്ണി വിട്ടുപോകാം. അതില്‍ നിന്ന് കുറച്ച്‌ കേസുകള്‍ ഉണ്ടാകാനുളള സാധ്യത തളളി കളയാന്‍ സാധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement