എറണാകുളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
എറണാകുളം: കുമ്പളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ തെരുവു നായ കടിച്ചു. കുമ്പളം സ്വദേശി സുജിത്ത്-അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
നായ കടി ഒഴിവാക്കാന്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് നിര്‍ദേശിക്കുന്ന അഞ്ച് കാര്യങ്ങള്‍
1. ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും കുട്ടികളെ പരിപാലിക്കുമ്പോഴും നായകളെ ശല്യപ്പെടുത്തരുത്.
2. ദേഷ്യപ്പെട്ടിരിക്കുമ്പോഴും ഭയന്നിരിക്കുമ്പോഴും നായകളുടെ അടുത്തേക്ക് പോകരുത്.( നായകള്‍ ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ പല്ലുകള്‍ പുറത്തുകാണാം, ഭയന്നിരിക്കുമ്പോള്‍ വാല്‍ കാലിനടിയിലാക്കി ഓടും).
advertisement
3. നായ അടുത്തുവരുമ്പോള്‍ ഓടരുത്. മരം പോലെ അനങ്ങാതെ നില്‍ക്കുക, താഴെ വീഴുകയാണെങ്കില്‍ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.
4.ഉടമസ്ഥന്‍റെ അനുവാദത്തോടെ മാത്രമേ നായകളെ സ്പര്‍ശിക്കാവു.തൊടുന്നതിന് മുന്‍പായി നായകളെ മണംപിടിക്കാന്‍ അനുവദിക്കണം.
5. പട്ടികടിയേറ്റാല്‍ ഉടന്‍ വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കണം.ആശുപത്രിയില്‍ എത്തി വൈദ്യസഹായം തേടുക, പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2022 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ തെരുവുനായ കടിച്ചു










