ഫുട്പാത്തിലെ സ്ലാബ് തകർന്ന് കാൽ ഓടയിൽ അകപ്പെട്ടു; യുവതിയുടെ കാലൊടിഞ്ഞു
- Published by:Anuraj GR
- news18-malayalam
Last Updated:
കൊട്ടാരക്കര പുലമൺ ഫുട്ട് പാത്തിലൂടെ വരികയായിരുന്ന ആൻസി എന്ന യുവതിയ്ക്കാണ് അപകടം സംഭവിച്ചത്
കൊല്ലം: കൊട്ടാരക്കരയിൽ ഫുട്പാത്തിലെ സ്ലാബ് തകർന്ന് യുവതിയുടെ കാലൊടിഞ്ഞു. പാറക്കടവ് സ്വദേശിനി ആൻസിയുടെ ഇടതുകാലാണ് ഒടിഞ്ഞത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കൊട്ടാരക്കര പുലമൺ ഫുട്ട് പാത്തിലൂടെ വരികയായിരുന്ന ആൻസിക്കാണ് അപകടം സംഭവിച്ചത്. സ്ലാബ് തകർന്ന് കാൽ ഓടയിൽ അകപ്പെടുകയായിരുന്നു.
സമീപത്തെ കടകളിലേക്ക് വെള്ളം കയറാതിരിക്കാൻ കച്ചവടക്കാർ സ്ലാബ് ഉയർത്തി കട്ടകൾ വയ്ക്കുന്നതാണ് അപകടത്തിന് കാരണം. കാൽനടയാത്രികർ അറിയാതെ സ്ലാബിൽ ചവിട്ടി അപകടം ഉണ്ടാകുന്നതായും പരാതിയുണ്ട്.
കൊല്ലം തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര പുലമൺ മുതൽ ചന്തമുക്ക് വരെയും ഫുട്ട് പാത്ത് അപകടകരമാണ്. PWD ഓട തെളിക്കുകയും പൊട്ടിയ സ്ലാബുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
advertisement
Summary- A slab on the footpath collapsed near Kottarakkara and the woman's leg was broken. A resident of Parakkadav, Ansi's left leg was broken. She sought treatment at Kottarakkara Taluk Hospital.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്പാത്തിലെ സ്ലാബ് തകർന്ന് കാൽ ഓടയിൽ അകപ്പെട്ടു; യുവതിയുടെ കാലൊടിഞ്ഞു







