• HOME
 • »
 • NEWS
 • »
 • life
 • »
 • World Homeopathy Day 2021| ഇന്ന് ലോക ഹോമിയോപ്പതി ദിനം: ഹോമിയോപ്പതിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

World Homeopathy Day 2021| ഇന്ന് ലോക ഹോമിയോപ്പതി ദിനം: ഹോമിയോപ്പതിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

ഹോമിയോ മരുന്നുകൾ പ്രകൃതിദത്ത പദാർത്ഥങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്. കൂടാതെ, ഹോമിയോ മരുന്നുകളിൽ സ്റ്റിറോയിഡുകൾ ഇല്ല.

homeo

homeo

 • News18
 • Last Updated :
 • Share this:
  ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ഏപ്രിൽ പത്തിന് ലോക ഹോമിയോപ്പതി ദിനം ആഘോഷിക്കുന്നത്. ഹോമിയോപ്പതിയുടെ സ്ഥാപകനായ ജർമ്മൻകാരനായ ഡോ. ക്രിസ്റ്റ്യൻ ഫ്രീഡ്രിക്ക് സാമുവൽ ഹാനിമാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. ഹോമിയോപ്പതി വഴി അസുഖങ്ങൾ സുഖപ്പെടുത്താനുള്ള വഴി ഹാനിമാനാണ് കണ്ടെത്തിയത്.

  ഈ ദിവസം ആചരിക്കുന്നതിലൂടെ ഹോമിയോപ്പതി സംബന്ധിച്ച അവബോധം ആളുകളിൽ വർദ്ധിപ്പിക്കാനും ഹോമിയോപ്പതിയുടെ വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. 2021ലെ ലോക ഹോമിയോപ്പതി ദിനത്തിൽ, ഹോമിയോ മരുന്നുകളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

  COVID 19 | കോവിഡ് കേസുകൾ ഉയർന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി, സ്കൂളുകൾ അടച്ചു

  രോഗിയുടെ സ്വന്തം ശരീരത്തിലെ പ്രതിരോധ പ്രതികരണങ്ങൾ പ്രവർത്തനക്ഷമം ആക്കുന്നതിലൂടെയാണ് ഹോമിയോപ്പതി ചികിത്സ നടത്തുന്നത്. സാധാരണയായുള്ള വൈദ്യശാസ്ത്രത്തിന്റെ ബദൽ വിഭാഗങ്ങളിൽ ഒന്നാണ് ഹോമിയോപ്പതി. ഏത് രോഗത്തിനെയും ഹോമിയോപ്പതി വഴി ഭേദമാക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ പ്രാഥമിക മുദ്രാവാക്യം തന്നെ ഹോമിയോപ്പതി വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളികളും തടസങ്ങളും നീക്കുക എന്നതാണ്. ആഗോളതലത്തിൽ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമാതാക്കളും വ്യാപാരികളുമാണ് ഇന്ത്യ. ഇന്ത്യയിൽ, ഹോമിയോപ്പതി ആയുർവേദം പോലെ തന്നെ ജനപ്രിയമാണ്. ഇവ രണ്ടും ആയുഷ് മന്ത്രാലയത്തിന്റെ പരിധിയിലാണ് വരുന്നത്.

  ഹോമിയോപ്പതിയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

  ഹോമിയോപ്പതി മരുന്നിന്റെ പ്രതിരോധശേഷി ലക്ഷക്കണക്കിന് കേസുകളിൽ അത്ഭുതകരമായ ഫലങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ ഹോമിയോപ്പതി മരുന്നെന്ന പേരില്‍ നല്‍കുന്നത് മരുന്നല്ലാത്ത വസ്‌തുവാണെന്നുള്ള വാദം യുക്തിരഹിതമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

  ഹോമിയോ മരുന്നുകൾ അതിവേഗം പ്രവർത്തിക്കുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. രോഗം അതിന്റെ വേരുകളിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ഹോമിയോ മരുന്ന് സഹായിക്കും. രോഗശാന്തിക്കായി എടുക്കുന്ന സമയം രോഗത്തിന്റെ വിട്ടുമാറാത്ത അവസ്ഥയെ ആശ്രയിച്ചിരിക്കും.

  ഹോമിയോ മരുന്നുകൾ പ്രകൃതിദത്ത പദാർത്ഥങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്. കൂടാതെ, ഹോമിയോ മരുന്നുകളിൽ സ്റ്റിറോയിഡുകൾ ഇല്ല.

  'നിങ്ങളുടെ ഫോൺ കൈയിൽ കിട്ടിയാൽ മറ്റൊരാൾക്ക് ബാങ്ക് ഇടപാട് നടത്താൻ കഴിയും'; മുന്നറിയിപ്പുമായി കേരള പൊലീസ്

  പനി, ജലദോഷം, ചുമ, ന്യുമോണിയ, വയറിളക്കം, മൈഗ്രെയ്ൻ, പരിക്കുകൾ തുടങ്ങിയ അവസ്ഥകളിൽ ഹോമിയോപ്പതി പെട്ടെന്ന് ആശ്വാസം നൽകും.  ലാക്ടോസ് എന്ന പഞ്ചസാര ഉപയോഗിച്ചാണ് ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്നത്. ഒരാഴ്ച കഴിക്കാനുള്ള ഹോമിയോ മരുന്നുകളിലെ പഞ്ചസാരയുടെ അളവ് ഒരു ടീസ്പൂണിൽ കൂടുതലില്ല. അതിനാൽ അവ പ്രമേഹ രോഗികൾക്ക് ദോഷകരമല്ല.

  യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ഏറ്റുമുട്ടി SFI പ്രവർത്തകർ; സംഘർഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം

  ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സി സി ആർ എച്ച്) ഏപ്രിൽ 10, 11 തീയതികളിൽ ന്യൂഡൽഹിയിലെ വിജ്യാൻ ഭവനിൽ രണ്ട് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കും. 2021ലെ ലോക ഹോമിയോപ്പതി ദിനത്തിൽ, ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം നൽകാൻ സഹായിക്കുന്ന ഈ സുരക്ഷിത മരുന്നിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം.
  Published by:Joys Joy
  First published: