എലത്തൂര്‍ തീവയ്പ്; റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു; യാത്രക്കാരെ വിശദമായി പരിശോധിക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇന്നു മുതല്‍ കർശന പരിശോധന. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കോഴിക്കോട് എലത്തൂർ ട്രെയിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സമയങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ട്രെയിനില്‍ കയറുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നൽകി.
ഇന്നു മുതല്‍ ആരംഭിക്കുന്ന പരിശോധന കുറച്ച് ദിവസത്തേക്ക് തുടരും. ആര്‍.പി.എഫും ജി.ആര്‍.പിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സ്‌റ്റേഷനുകളില്‍ പ്രത്യേക പരിശോധന നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനും എട്ടിനുമിടയിലാണ് പ്രത്യേക പരിശോധന.
ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്വകാഡിനെയും പരിശോധനയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 04, 2023 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എലത്തൂര്‍ തീവയ്പ്; റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു; യാത്രക്കാരെ വിശദമായി പരിശോധിക്കും