വേടന്റെ മാലയിൽ കോർത്തിട്ടത് പുലിപ്പല്ലോ? അന്വേഷണമാരംഭിച്ച് വനം വകുപ്പ്

Last Updated:

മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടൻ മൊഴി നൽകിയിട്ടുണ്ട്

News18
News18
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കുകൾ മുറുകുന്നു. കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റ് പുലിപ്പല്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ വേടനെ വനം വകുപ്പും ചോദ്യം ചെയ്യും. വേടൻ കഴുത്തിലണിഞ്ഞിരിക്കുന്ന പുലിപ്പല്ല് ഒർജിനലാണെന്ന് കണ്ടുപിടിച്ചതോടെ മാലയിലേക്കും അന്വേഷണം നീളുകയാണ്.
കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലെത്തി. മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടൻ മൊഴി നൽകിയിട്ടുണ്ട്. തായ്‌ലൻറിൽ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ALSO READ: ആരാണീ വേടൻ ? പുതുതലമുറയ്ക്കാവേശമായി മാറിയ വേടൻ ലഹരിയുടെ ‌വലയിലാകുമ്പോൾ
അതേസമയം ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്റെ മാലയിൽ കോർത്തിട്ടത് പുലിപ്പല്ലോ? അന്വേഷണമാരംഭിച്ച് വനം വകുപ്പ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement