അതിരപ്പള്ളിയിൽ നടന്നത് കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്

Last Updated:

അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്നാണ് കണ്ടെത്തിയത്

News18
News18
തിരുവനന്തപുരം: അതിരപ്പള്ളി വനമേഖലയിൽ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിക്കാതെ വനംവകുപ്പ്. അതിരപ്പള്ളി പ്രദേശത്തും സമീപ പ്രദേശത്തെയും വനമേഖലയിലുണ്ടായ അസാധാരണ മരണങ്ങൾ സംബന്ധിച്ച്
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നൽകി.
അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് ഇന്നലെ മരണം നടന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി വനത്തിലേക്ക് പോയത്. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിത് അവിടെ വിശ്രമിക്കുകയായിരുന്നു. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത്.
advertisement
സംശയാസ്പദമായ സാഹചര്യത്തിലാണ് സതീശന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ ശരീരം പൊലീസ് എത്തിയ ശേഷം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിഷയം പൊലീസ് അന്വേഷിക്കുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും വനംമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഉന്നതിയിലെ 20 വയസുകാരന്‍ സെബാസ്റ്റ്യന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിരപ്പള്ളിയിൽ നടന്നത് കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement