മുൻ ഡിജിപി ടിപി സെൻകുമാർ ഇനി നിയമപോരാട്ടത്തിന്‍റെ വഴിയിൽ

Last Updated:

പുതുതായി അഭിഭാഷകരാവാനെത്തിയ 270 പേരില്‍ എണ്‍പത്തിയൊന്നാമനായാണ് ടി.പി.സെന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിയത്.

തിരുവനന്തപുരം: നിയമപോരാട്ടത്തില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ച് സംസ്ഥാന പൊലീസ് മേധാവി സ്ഥാനം തിരിച്ചു പിടിച്ച മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഇനി അഭിഭാഷകന്‍. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ ബാര്‍ കൗണ്‍സിലില്‍ എന്‍ റോള്‍ ചെയ്തു.
പുതുതായി അഭിഭാഷകരാവാനെത്തിയ 270 പേരില്‍ എണ്‍പത്തിയൊന്നാമനായാണ് ടി.പി.സെന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിയത്. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ പൊലീസ് ജോലിക്കിടെ മുൻകരുതലായാണ് 1994ൽ എല്‍.എല്‍.ബിയെടുത്തത്. പൊതുജീവിതത്തിന്‍റെ ഭാഗമായി ഇനി അഭിഭാഷകവൃത്തി ഒപ്പമുണ്ടാവും.
ട്രാൻസ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ സ്വയം കേസുവാദിച്ച പരിചയമുണ്ടെന്നും സെൻകുമാർ പറഞ്ഞു. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നൂറിനടുത്ത് കേസുകളാണ് സെന്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ടു മാസത്തിനുള്ളില്‍ ഹൈകോടതിയിൽ ഹാജരായി തുടങ്ങും. ഭരണഘടനാ കേസുകളിലാണ് താല്‍പ്പര്യം. കുറ്റാന്വേഷണ രംഗത്ത് പരിചയമുള്ളതു കൊണ്ട് ക്രിമിനല്‍ കേസുകൾ ഒഴിവാക്കില്ലെന്നും സെൻകുമാർ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ ഡിജിപി ടിപി സെൻകുമാർ ഇനി നിയമപോരാട്ടത്തിന്‍റെ വഴിയിൽ
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement