എസ്എസ്എല്‍സി പരീക്ഷാ ഫലം (SSLC Exam Result) പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയികളായ കുട്ടികളെ മന്ത്രി അഭിനന്ദിച്ചു. 'കുട്ടികളേ, നിങ്ങള് പൊളിയാണ്... എല്ലാവർക്കുംഅഭിനന്ദനങ്ങൾ' എന്നാണ് അദ്ദേഹം കുറിച്ചത്. താന്‍ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയര്‍ന്നതിനെതിരെ ഉണ്ടായ ട്രോളുകളെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. 'ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ...!' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മുന്‍കാല വിമര്‍ശനങ്ങളെ ഓര്‍മ്മിപ്പിച്ചത്.
99.26 ശതമാനമാണ് വിജയം ഇത്തവണത്തെ എസ്എസ്എല്‍സി വിജയശതമാനം. കഴിഞ്ഞ തവണ ഇത് 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേർക്ക് എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എൽസി റെഗുലർ സ്ട്രീമിൽ പരീക്ഷ എഴുതിയ 4,23,303 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.
നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. 760 സർക്കാർ സ്കൂളുകളും 942 എയിഡഡ് സ്കൂളുകളും 432 അൺ എയ്ഡഡ് സ്കൂളുകളും എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ചു.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44,363 വിദ്യാഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).
എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).
ഗള്‍ഫ് സെന്ററുകളിലെ വിജയശതമാനം 98.25 ആണ്. ആകെ ഒന്‍പത് വിദ്യാലയങ്ങളിലായി 571 പേരാണ് പരീക്ഷയെഴുതിയത്. 561 പേര്‍ വിജയിച്ചു. നാല് സെന്ററുകള്‍ നൂറ്‌മേനി വിജയം കൈവരിച്ചു.
ടി എച്ച് എസ് എൽ സിയിൽ 99.49 ശതമാനമാണ് വിജയം. 112 പേർ ഫുൾ എ പ്ലസ് നേടി. മൊത്തം 3059 സ്കൂളുകളിൽ 2134 സ്കൂളുകൾ നൂറ് മേനി വിജയം നേടി. പുനർ മൂല്യ നിർണയം- ജൂൺ 16 മുതൽ 21 വരെ നടക്കും. അപേക്ഷ ഓൺലൈനായി നൽകാം. സേ പരീക്ഷ ജൂലൈയിൽ നടക്കും.
സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: PK Abdu Rubb, SSLC Exam Result