മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം. കമലം അന്തരിച്ചു

വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

News18 Malayalam | news18
Updated: January 30, 2020, 7:28 AM IST
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം. കമലം അന്തരിച്ചു
എം കമലം
  • News18
  • Last Updated: January 30, 2020, 7:28 AM IST
  • Share this:
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോടെ വസതിയിലായിരുന്നു അന്ത്യം. 1982 മുതൽ 1987 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായിരുന്നു.

ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ട അവർ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്‍റെ കോഴിക്കോട് ജില്ലാ ചെയർപേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
First published: January 30, 2020, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading