തിരുവനന്തപുരം കരമനയാറ്റിൽ നാല് പേർ മുങ്ങി മരിച്ചു; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ
- Published by:Sarika KP
- news18-malayalam
Last Updated:
ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.
തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റുമുക്കിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
അതേസമയം ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2024 7:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കരമനയാറ്റിൽ നാല് പേർ മുങ്ങി മരിച്ചു; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ