ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പത്ത് ദിവസം മുൻപാണ് അപകടം ഉണ്ടായത്.
തൃശ്ശൂർ : ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്. പത്ത് ദിവസം മുൻപാണ് അപകടം സംഭവിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം.
അതേസമയം ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 04, 2024 7:16 PM IST