advertisement

Haridas Murder case|കണ്ണൂർ പുന്നോലിലെ ഹരിദാസ് വധം; ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കം നാല് പേർ അറസ്റ്റിൽ

Last Updated:

കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കൊല്ലപ്പെട്ട ഹരിദാസൻ
കൊല്ലപ്പെട്ട ഹരിദാസൻ
കണ്ണൂർ: തലശ്ശേരി പുന്നോലിൽ സിപിഎം (CPM)പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ (Haridas Murder case)സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആർഎസ്എസ് (RSS) പ്രവർത്തകരായ വിമിൻ, അമൽ മനോഹരൻ, സുനേഷ് , ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭാ അംഗവും ബിജെപി മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ലിജേഷ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഹരിദാസിനെതിരെ ലിജീഷ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായി സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭീഷണി കാരണം ഹരിദാസ് കുറച്ചുദിവസമായി ജോലിക്ക് പോകാറില്ലായിരുന്നു. പുന്നോൽ ക്ഷേത്രത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചിരുന്നുവെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
advertisement
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യതൊഴിലാളിയായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു.
ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റിരുന്നു. ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇടതുകാൽ അറുത്തു വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Haridas Murder case|കണ്ണൂർ പുന്നോലിലെ ഹരിദാസ് വധം; ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കം നാല് പേർ അറസ്റ്റിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement