അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു മരണം; 12 പേർക്ക് പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
രാവിലെ ഒമ്പതരയോടെ കായംകുളം ഹാര്‍ബറിന് സമീപം തീരക്കടല്‍ വച്ചായിരുന്നു അപകടം. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ വള്ളം മറിയുകയായിരുന്നു.
ആലപ്പുഴ: കായംകുളം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു നാലു പേര്‍ മരിച്ചു. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു. ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശികളായ തണ്ടാശേരില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ ദത്ത്, താണുവേലില്‍ ശ്രീകുമാര്‍, നെടിയതില്‍ തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്.
നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആറാട്ടുപുഴ തറയില്‍ കടവ് സ്വദേശിയുടെ 'ഓംകാരം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഒമ്പതരയോടെ കായംകുളം ഹാര്‍ബറിന് സമീപം തീരക്കടല്‍ വച്ചായിരുന്നു അപകടം.
മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വള്ളം കരയിലേക്ക് വലിച്ച് അടിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം മരിച്ചവരുടെ കുടുംബsൾക്ക് അടിയന്തിരമായി പതിനായിരം രൂപയും, പരിക്കേറ്റrർക്ക് അയ്യായിരം രൂപയും നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
advertisement
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകട കാരണം അന്വേഷിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. ജോബിൻ ജോണിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി കൊച്ചിയിലെ വീട്ടിലെത്തി പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.
advertisement
Also Read- അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?
കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്.
advertisement
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയായ ബന്ധുവിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.
പെണ്‍കുട്ടിയേയും ആശുപത്രി അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു. പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2021 1:45 PM IST


