തിരുവനന്തപുരം: ജില്ലാ സെക്രട്ടറിയെയും എം.എല്‍.എയെയും പ്രതികളാക്കി കൊലക്കേസില്‍ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ സി.പി.എം നേതാക്കളുടെ ഉറക്കംകെടുത്തുന്നത് നാലു കൊലക്കേസുകള്‍. ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിലാണ് ജില്ലാ സെക്രട്ടറി പി ജയരാജനെയും ടിവി രാജേഷ് എം.എല്‍.എയെയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഇതിനു പിന്നാലെ കതിരൂര്‍ മനോജ്, ഫസല്‍, ഷുഹൈബ് കൊലക്കേസുകളും തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കളെ സംബന്ധിച്ചടുത്തോളം ഡെമോക്ലീസിന്റെ വാളാണ്.
നേതാക്കൾക്കെതിരായ കുറ്റപത്രം പരിഗണിക്കുമ്പോള്‍ കോടതി ജയരാജന്റെയും രാജേഷിന്റെയും ജാമ്യം റദ്ദാക്കുമോയെന്ന ഭയവും നേതാക്കള്‍ക്കുണ്ട്. നേരത്തെ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയും രാജേഷ് കീഴടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ഷുക്കൂര്‍ കൊലക്കേസ് സിബിഐയെ ഏല്‍പ്പിച്ച നടപടി ചോദ്യം പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന ഏക പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ഈ കേസിൽ സിപിഎമ്മിന് മുന്നിലുള്ളത്.
ഷൂക്കൂര്‍ കൊലക്കേസിലെന്ന പോലെ മറ്റ് മൂന്നു കോസുകളിലും ക്ണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കാളാണ് പ്രതികള്‍. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷവിഭഗത്തില്‍പ്പെട്ട യുവാക്കളുടേതുള്‍പ്പെടെയുള്ള കൊലക്കേസുകൾ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. നവോത്ഥാന കാമ്പയിനുകളിലൂടെ ന്യൂനപക്ഷത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം നടക്കുതിനിടയിൽ കൊലക്കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്നത് നേതാക്കളുടെ ഉറക്കം കെടുത്തുന്നതാണ്. അതേസമയം ബിജെപി സിബിഐയെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കുകയാണെന്ന വാദമുയര്‍ത്തി പ്രതിരോധിക്കാനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.
കതിരൂര്‍ മനോജ് വധം
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് നേതാവായ മനോജ് കെല്ലപ്പെടുന്നത്. ബോംബെറിഞ്ഞ ശേഷം മനോജിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലും സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ 25-ാം പ്രതിയാണ്. കൊലപാതകം, വധശ്രമം, ഗൂഢാലോചന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ.) എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിബിഐയാണ് കേസ് അന്വേഷിച്ചത്. പി. ജയരാജനെ 15 വര്‍ഷംമുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തയതെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കേസില്‍ 2016 ഫെബ്രുവരിയില്‍ ജയരാജന്‍ കീഴടങ്ങി. മാര്‍ച്ച് 23-ന് ജാമ്യത്തിലിറങ്ങി.
ഷുഹൈബ് വധം
2018 ഫെബ്രുവരി 12-നാണ് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. അരയ്ക്കുതാഴെ 37 വെട്ടേറ്റാണ് ഷുഹൈബ് മരിച്ചത്.സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 17 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കുവിട്ടു.
ഫസല്‍ വധം
2006 ഒക്ടോബര്‍ 22-നാണ് തലശ്ശേരിയില്‍ പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നായികരുന്നു കൊലപാതകം. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പൈട എട്ടു പേര്‍ക്കെതിരായ സിബിഐ നല്‍കിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ആര്‍എസ്എസുകാരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണത്തില്‍ സിപിഎം ഉറച്ചു നില്‍ക്കുകയാണ്.
Also Read
സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.