മലപ്പുറത്ത് ​ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി

Last Updated:

കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരാണ് വനത്തിൽ കുടുങ്ങിയത്

News18
News18
മലപ്പുറം: ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരാണ് വനത്തിൽ കുടുങ്ങിയത്.
അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു ഇവർ. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെയാണ് സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങികിടന്നത്.
തുടർന്ന്, നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ പുറത്തെത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ​ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി
Next Article
advertisement
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം; സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിനെത്തും
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം; CPI മന്ത്രിമാർ മന്ത്രിസഭാ യോഗത്തിനെത്തും
  • പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

  • ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകും.

  • സിപിഐയുടെ നാല് മന്ത്രിമാരും ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും.

View All
advertisement