കേരളത്തിലെ നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും; എസി ത്രീ ടയർ കോച്ച് ഉൾപ്പെടുത്തും
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. മാവേലി എക്സ്പ്രസിൽ പുതിയ തീരുമാനം നാളെ മുതൽ നടപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും. പകരം എസി ത്രീ ടയർ കോച്ചുകൾ ഉൾപ്പെടുത്തു. മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16603, 16604), മംഗളൂരു-ചെന്നൈ, ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12602, 12601), ചെന്നൈ-മംഗളൂരു, മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637, 22638), മംഗളൂരു -തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ് (16630, 166290) എന്നീ ട്രെയിനുകളിലാണ് സ്ലീപ്പര്‍ കോച്ച് വെട്ടിക്കുറച്ചത്. ഇതോടെ ഈ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. മാവേലി എക്സ്പ്രസിൽ പുതിയ തീരുമാനം നാളെ മുതൽ നടപ്പാക്കും.
വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് ത്രീ ടയർ എസി കോച്ച് ഉൾപ്പെടുത്തുന്നത്. ഒരു സ്ലീപ്പർ കോച്ച് മാറ്റി പകരം ത്രീ ടയർ എസി കോച്ച് ഉൾപ്പെടുത്തുമ്പോൾ നാലിരട്ടി വരുമാനം ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്.
മാവേലിയില്‍ തിരുവനന്തപുരത്തേക്ക് തിങ്കളാഴ്ച മുതലും മംഗളൂരുവിലേക്ക് ചൊവ്വാഴ്ച മുതലും കോച്ച് മാറ്റം നിലവിൽ വരും. മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലില്‍ 13, 14 തീയതികളിലും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ 15, 16 തീയതികളിലും മലബാര്‍ എക്സ്പ്രസില്‍ 17, 18 തീയതികളിലും കോച്ച് മാറ്റം പ്രാബല്യത്തില്‍ വരും.
advertisement
അതേസമയം പുതിയ കോച്ച് മാറ്റം സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിക്കുകയും യാത്രാദുരിതം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മകൾ പറയുന്നു. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്നത് സ്ലീപ്പർ കോച്ചുകളെയാണ്. പെട്ടെന്നുള്ള യാത്രകൾക്ക് ടിക്കറ്റെടുക്കേണ്ട പ്രീമിയം തത്ക്കാൽ നിരക്കുകൾ ഫ്ലെക്സി ആയതിനാൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും ഏറെയാണ്. ഇത് എസി ത്രീ ടയർ കൂടിയാകുമ്പോൾ ചെലവ് ഇരട്ടിയിലേറെയാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 10, 2023 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും; എസി ത്രീ ടയർ കോച്ച് ഉൾപ്പെടുത്തും