മലപ്പുറത്ത് മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു

Last Updated:

തിങ്കളാഴ്ച പുലർച്ച 4.30 നാണ് സുലൈമാൻ മരണപ്പെട്ടത് തൊട്ടുപിന്നാലെ 6.30-ന് ഉമ്മ ഖദീജയും മരിക്കുകയായിരുന്നു.

മലപ്പുറം: പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാട്ടുകാരെയും വീട്ടുകാരെയും കണ്ണിരിലാഴ്ത്തിയ സംഭവം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) മരണപ്പെട്ടത്.
 മകന്റെ മരണം വാർത്തയറിഞ്ഞ് അതിൽ താങ്ങാനാവാതെ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഖദീജ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 4.30 നാണ് സുലൈമാൻ മരണപ്പെട്ടത് തൊട്ടുപിന്നാലെ 6.30-ന് ഉമ്മ ഖദീജയും മരിക്കുകയായിരുന്നു. കുറെ വർഷങ്ങളായി വിദേശത്തായിരുന്നു ജോലി. പിന്നീട് സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.
advertisement
അതേസമയം മലപ്പുറം ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തിൽ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ(47)ആണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
മലപ്പുറത്ത് മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement