പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ബസ്സിൽ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
പത്തനംതിട്ട: ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. ഇടുങ്ങിയ വഴിയിലാണ് അപകടം നടന്നത്.
സ്ക്കുളിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബസ്സിൽ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യനുംആയയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ. ആദിത്യനെ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
Also read-കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
സ്കൂളിലേക്ക് കുട്ടികളുമായി വന്ന ആദ്യ ട്രിപ്പിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഇടുങ്ങിയ വഴിയിൽ റോഡിന്റെ ഇടതുവശത്തുള്ള കല്ലിൽ ടയറുകൾ കയറി നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു. അപകടം നടന്നവിടെ കാടുമൂടിയ നിലയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
June 01, 2023 11:58 AM IST