സിസ്റ്റര്‍ ലൂസി കളപ്പുരയെ വിമര്‍ശിച്ച് സന്യാസസമൂഹം

Last Updated:
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സന്യാസസമൂഹം.
സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയ സ്വീകരിക്കുന്നത്. പലവിധ കാരണങ്ങളാല്‍ ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണ്.
2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് സിസ്റ്റര്‍ സമരത്തിന് പോയത്. സന്ന്യാസ സനിയമത്തിന്റെ ലംഘനമാണിത്. എന്നാല്‍ ഇതിന്റെ പേരില്‍ വിശദീകരണം ആവശ്യപ്പെടുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. പ്രതികാര നടപടി സ്വീകരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കി.
advertisement
അതേസമയം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദര്‍ സുപ്പീരിയര്‍ ചെയ്തതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിസ്റ്റര്‍ ലൂസി കളപ്പുരയെ വിമര്‍ശിച്ച് സന്യാസസമൂഹം
Next Article
advertisement
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
  • വീട് വരാന്തയിലെ ഷൂറാക്കിൽ ഫാനും ലൈറ്റും ഘടിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ.

  • 20 ദിവസം പ്രായമായ 72, 23 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി.

  • എംഡിഎഎ കേസിൽ പ്രതിയായ ധനുഷിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു, കേസെടുത്തതായി അറിയിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement