ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അപകടത്തിൽ മരിച്ചു

Last Updated:

അപകടത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു

News18
News18
കാസര്‍കോട്: വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനെ പെൺകുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തിൽപ്പെട്ട് മരിച്ചു. കാസർകോട് കുറ്റിക്കോൽ ബേത്തൂർപാറയിലാണ് സംഭവം നടന്നത്.
ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകൾ മഹിമ (20) യാണ് മരിച്ചത്. കാസർകോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു മഹിമ. അപകടത്തിൽ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും പരിക്കേറ്റു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിനുള്ളിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മഹിമയെ ഉടൻ തന്നെ സഹോദരനും അമ്മയും ചേർന്ന് താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ഈ യാത്രയ്ക്കിടെ വാഹനം അപകടത്തിൽപ്പെട്ടു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ പരിക്കേറ്റ മൂന്നുപേരെയും കാസർകോട് ചെർക്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അപകടത്തിൽ മരിച്ചു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement