നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  ഹർത്താൽ അക്രമം: ഗവർണർ മുഖ്യമന്ത്രിയുടെ അടിയന്തിര റിപ്പോർട്ട് തേടി

 • News18 India
 • | January 07, 2019, 07:19 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  11:21 (IST)

  ശബരിമലയിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ ചുമതലയല്ലെന്ന് പ്രസിഡന്‍റ് എ പത്മകുമാർ. പുറത്തെ പ്രതിഷേധങ്ങൾ  തീർത്ഥാടനത്തെ ബാധിക്കുന്നില്ലെന്നും പത്മകുമാർ ന്യൂസ് 18നോട് പറഞ്ഞു.

  11:20 (IST)

  പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

  11:3 (IST)

  പൊലീസിനെതിരെ യുവതികൾ: ദർശനത്തിന് എത്തുന്ന വിവരം ചോർന്നത് പൊലീസിൽ നിന്നെന്ന് യുവതികൾ.

  7:58 (IST)

  പൊലീസ് ബലം പ്രയോഗിച്ചാണ് യുവതികളെ പമ്പയിലേക്ക് മാറ്റിയത്. പുലർച്ചെ നാലരയോടെ ആയിരുന്നു ഇവർ ദർശനം നടത്തുന്നതിനായി എത്തിയത്.

  7:53 (IST)

  യുവതികളെ തിരിച്ചിറക്കി. പൊലീസ് വാഹനത്തിൽ പമ്പയിലേക്ക് കൊണ്ടുപോയി.

  7:47 (IST)

  കണ്ണൂർ സ്വദേശികളായ രേഷ്മയും ഷനിലയുമാണ് മല കയറാൻ എത്തിയത്. നീലിമലയിൽ വെച്ച് കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചിറക്കുന്നത്. 

  7:45 (IST)

  ശബരിമല ദർശനം നടത്താൻ എത്തിയ യുവതികളെ തിരിച്ചിറക്കുന്നു. യുവതികളെ പൊലീസ് പമ്പയിലേക്ക് മാറ്റുന്നു.

  7:40 (IST)

  ആറു പുരുഷൻമാർ ഉൾപ്പെടെ എട്ടുപേർ അടങ്ങുന്ന സംഘമാണ് ദർശനത്തിനായി എത്തിയത്.

  7:35 (IST)

  നൂറു ദിവസമായി വ്രതത്തിൽ ശബരിമലയിൽ ദർശനം നടത്താൻ എത്തിയ സംഘത്തെ നീലിമലയിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാൻ അനുവദിക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് എത്തിയതെന്നും പിന്തിരിയില്ലെന്നും യുവതികൾ. നൂറു ദിവസത്തെ വ്രതമെടുത്താണ് എത്തിയതെന്നും യുവതികൾ.

  7:29 (IST)

  ശബരിമലയിൽ ദർശനത്തിന് എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. നീലിമലയിലാണ് പൊലീസ് തടഞ്ഞത്.

  സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി. യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെതിരായ പ്രതിഷേധത്തിനിടെ വ്യാപകമായി പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടുന്നതെന്ന് ഗവർണർ പി സദാശിവം പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് അപേക്ഷിക്കുന്നതായി ട്വിറ്റർ സന്ദേശത്തിൽ ഗവർണർ പറഞ്ഞു  അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായി.

  തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞു. എസ്.ഐക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി- സിപിഎം സംഘർഷം തുടരുന്നു.

  തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എന്‍ഡിഎഫ്-ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.

  വാടാനപ്പള്ളിയിൽ സംഘർഷത്തിനിടെ ബിജെ പി പ്രവർത്തകന് കുത്തേറ്റു. മൂന്നുപേർക്ക് വെട്ടേറ്റു. എസ് ഡി പി ഐ - ബി ജെ പി സംഘർഷത്തിനിടെയാണ് ബി ജെ പി പ്രവർത്തകന് കുത്തേറ്റത്.

  ഗണേശമംഗലം സുജിതിനാണ് കുത്തേറ്റത്. ഇയാൾക്ക് 37 വയസാണ് പ്രായം.സംഘർഷത്തിനിടെയാണ് സംഭവം.

  അതേസമയം, സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹർത്താൽ സുപ്രീംകോടതി വിധിക്കെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

  അതേസമയം,  കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി അറിയിച്ചു. സുരക്ഷ നൽകിയാൽ സർവീസ് നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി.

  ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് ശബരിമല അയ്യപ്പ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.

  അതേസമയം, ഹർത്താൽ നേരിടാൻ ശക്തമായ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകി.

  ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് എതിരെ യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. ഇതിനിടെ പന്തളത്ത് സിപിഎം - ബിജെപി, കർമസമിതി സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റയാൾ മരിച്ചു. കർമസമിതി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്.