'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെപ്പോലും സര്‍ക്കാര്‍ ഭയപ്പെടുന്നു; ഇടതുപക്ഷം ഒന്നും ചെയ്യാതെ ക്രെഡിറ്റെടുക്കുന്നു'; ചാണ്ടി ഉമ്മൻ

Last Updated:

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുമുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

News18
News18
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നതു കൊണ്ടാണ് പ്രതിപക്ഷനേതാവിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയതെന്ന് ചാണ്ടി ഉമ്മന്‍. തുറമുഖം പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് എല്‍ഡിഎഫിനും ബിജെപിയ്ക്കും മാത്രം എടുക്കാനുള്ള നടപടിയാണ് ഇടതുപക്ഷ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഇടതുപക്ഷം ഒന്നും ചെയ്യാതെ ക്രെഡിറ്റെടുക്കുകയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
2004ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടി. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് തുറമുഖ പദ്ധതിക്കായി ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തറക്കല്ലിട്ടത്.അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുമുന്‍പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് നേതാക്കള്‍.
കോണ്‍ഗ്രസിനെ ഉദ്ഘാടനപരിപാടിയിലേക്ക് ക്ഷണിക്കാതെ അവഹേളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് എം. വിന്‍സെന്റ് എംഎല്‍എ പ്രതികരിച്ചു.വിഴിഞ്ഞത്ത് സര്‍ക്കാര്‍ മേല്‍നോട്ടംപോലും നിര്‍വഹിച്ചിട്ടില്ലെന്നും മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ വരുത്തിയ അനാസ്ഥ മൂലമാണ് അഞ്ചുവർഷം പദ്ധതി നിര്‍മാണം വൈകിയതെന്നും വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമായിരുന്നുവെന്നും എല്ലാ അടിസ്ഥാനസൗകര്യവികസനവും പൂര്‍ണമാകുമായിരുന്നുവെന്നും വിന്‍സെന്റ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെപ്പോലും സര്‍ക്കാര്‍ ഭയപ്പെടുന്നു; ഇടതുപക്ഷം ഒന്നും ചെയ്യാതെ ക്രെഡിറ്റെടുക്കുന്നു'; ചാണ്ടി ഉമ്മൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement