കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് സ്വജനപക്ഷപാതം; നിയമലംഘനങ്ങൾ അനുവദിക്കില്ല; ഗവര്‍ണർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഓർമ്മിച്ചു
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദത്തിൽ സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു. ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല.
ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഓർമ്മിച്ചു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ വിമർശനം.
വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെർച്ച് കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കും. മൂന്നംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർക്കാറിനെ താൽപര് മുള്ള വ്യക്തികളെ ഗവർണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബിൽ വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.
advertisement
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. ചാൻസലറായ ഗവർണറുടെ അധികാരം വിസി നിയമനത്തിൽ കവരുന്ന ബില്ലിനാണ് കാബിനറ്റ് അംഗീകാരം നൽകിയത്. നിലവിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗവർണറുടെ പ്രതിനിധി, യുജിസി പ്രതിനിധി പിന്നെ സർവകലാശാല നോമിനി. ഇതിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. ഒപ്പം കമ്മിറ്റിയിൽ സർക്കാറിന്‍റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി അഞ്ചാക്കി.
advertisement
നിയമപരിഷ്കാരങ്ങൾക്കുള്ള എൻ.കെ. ജയകുമാർ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ബില്ല് കൊണ്ടുവരുന്നത്. കേരള സർവകലാശാല വിസിയുടെ കാലാവധിയുടെ അവസാനിക്കും ഇതിനുമുമ്പ് നിയമം കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം.
എന്നാൽ ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വി.സി. നിർണയസമിതിക്ക് ഗവർണർ രൂപം നൽകി. കേരള സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് സമിതിയെ ഗവർണർ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് സ്വജനപക്ഷപാതം; നിയമലംഘനങ്ങൾ അനുവദിക്കില്ല; ഗവര്‍ണർ